സ്വന്തം ലേഖകൻ
ടെലിവിഷൻ അവതാരികയായിട്ടാണ് ശ്രുതി മേനോനെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് അവതാരികയായും നടിയായും മാറിയ ശ്രുതി കിസ്മത്ത് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് വളരെ ലളിതമായി ശ്രുതി മേനോൻ വിവാഹിതയായിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹിൽ ടിംപാഡിയ ആണ് വരൻ.
വിവാഹിതയാകാൻ പോവുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ താരം അറിയിച്ചിരുന്നു. അവതാരകയ്ക്കു പുറമെ അറിയപെടുന്ന മോഡൽ കൂടിയാണ് ശ്രുതി. ഫോർവേഡഡ് മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ താൻ ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടുകളിൽ ഒന്നാണ് ഇതൊന്നും അതിൽ പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നുമായിരുന്നു വിവാദങ്ങളോട് ശ്രുതി പ്രതികരിച്ചത്.
ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.