ഒരു എ പ്ലസ് സെല്‍ഫി.കരുനാഗപ്പള്ളി ഗേള്‍സ്‌ സ്കൂള്‍ എന്നും കൊല്ലം ജില്ലയിലെ എ’പ്ലസ്‌

ബിജു കല്ലേലിഭാഗം

കൊല്ലം ജില്ലയില്‍ എസ്.എസ്.എല്‍,സി പരീക്ഷയില്‍ 68 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനു A + ലഭിച്ചു ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ്‌ ലഭിച്ച സ്കൂള്‍ എന്നാ ബഹുമതി കരുനാഗപ്പള്ളി ഗേള്‍സ്‌ സ്കൂള്‍ നു ലഭിച്ചു സംസ്ഥാന തലത്തില്‍ പതിനേഴാം സ്ഥാനവും ലഭിച്ചു .നിരവധി അനവധി പ്രതിഭകളെ സമ്മാനിച്ച ഗേള്‍സ്‌ സ്കൂള്‍ ന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി .കരുനാഗപ്പള്ളി സി.എസ് .സുബ്രഹ്മണ്യന്‍ പോറ്റിയുടെ പേരിലുള്ള ഈ സ്കൂളില്‍ ക്യാപ്റ്റന്‍ ലക്ഷിയുടെ പേരില്‍ സന്താന യൂണിറ്റും പ്രവര്‍ത്തിക്കുന്നു നൂറുകണക്കിന് ആശ്രയം ഇല്ലാത്തവര്‍ക്ക് ഈ സ്കൂളിലെ കുരുന്നുകള്‍ നല്കുന്ന സ്നേഹവും സഹായവും കണ്ടു നാടിലെ നിരവധി പ്രമുഖര്‍ കുട്ടികളോടൊപ്പം ചേര്‍ന്ന് ഇതില്‍ അംഗങ്ങള്‍ ആയി കുട്ടികളോടൊപ്പം പ്രവർത്തിക്കുന്നു .Teacher selfy

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കഴിഞ്ഞ എസ് .എസ്.എല്‍.സി.പരീക്ഷയില്‍ 68 കുട്ടികള്‍ക്കാണ് എല്ലാ വിഷയത്തിനും A+ നേടിയത്.ഒരു വിഷയത്തിനു മാത്രം A+ നഷ്ടമായത് 26 കുട്ടികള്‍ക്ക് 463 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 459 കുട്ടികള്‍ വിജയിച്ചു.99.14 ശതമാനമാണ് വിജയം
കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂളില്‍ പഠിച്ച് ശ് ശ് ള ച് പരീക്ഷയില്‍ എല്ലാ വിഷയത്തിനു എ പ്ലസ്സ് നേടിയ കുട്ടികളുടെ സംഗമവും നടന്നു പ്രതിഭാസംഗമം കരുനാഗപ്പള്ളി നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി എം ശോഭന ഉദ്ഘാടനം ചെയ്തു.സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എല്‍ ശ്രീലത, സ്കൂള്‍ മാനജര്‍ പ്രഫ. ആര്‍ ചന്ദ്രശേഖരപിള്ള, ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി ആര്‍ വസന്തന്‍, PTA പ്രസിഡന്റ് എന്‍ അജയകുമാര്‍ തുടങ്ങിയവര്‍ കുട്ടികളെ അനുമോദിച്ചു
കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയ കുട്ടികള്‍ക്കൊപ്പം സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എല്‍.ശ്രീലത ടീച്ചര്‍ സെല്‍ഫി’യും എടുത്തത് കൗതുകമായിരിക്കയാണ്.

Top