തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻററി പൊതു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കൻററി പരീക്ഷ മാർച്ച് 30 മുതൽ 22 വരെ നടക്കും. ഫോക്കസ് ഏരിയയും വിശദമായ ടൈംടേബിളും ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
മാർച്ച് 21 മുതൽ 25 വരെ എസ്.എസ്.എൽ.സിയുടെ മോഡൽ പരീക്ഷ നടക്കും. ഹയർസെക്കൻററി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ എസ്.എസ്.എൽ.സിയിൽ മാർച്ച് 10 മുതൽ 19 വരെയും ഹയർസെക്കൻറിറിയിൽ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയും വി.എസ്.എസ്.ഇയിൽ ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയാകും നടക്കുക.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക