
എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്നു പ്രഖ്യാപിക്കും. ഇത്തവണ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും ഫലപ്രഖ്യാപനം നടത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ വര്‍ഷത്തെ ഫലപ്രഖ്യാപനത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതിനാല്‍ ഇത്തവണ വളരെ കരുതലോടെയുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.
ചേംബറില്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി ഫലം പ്രഖ്യാപിക്കും. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ മന്ത്രി പങ്കെടുക്കില്ല. ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി.
ഫലം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഐടി അറ്റ് സ്‌കൂള്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് 0484 6636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ ഫലം അറിയാം. കൂടാതെ ഐടിഎസ് എന്ന് ടൈപ്പ് ചെയ്ത് രജിസ്റ്റര്‍ നമ്പര്‍ ചേര്‍ത്ത് 9645221221 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഫലം വിദ്യാര്‍ത്ഥികളിലേക്കെത്തും.
474286 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 473753 പേര്‍ കേരളത്തിലും 533 പേര്‍ ഗള്‍ഫിലുമാണ് എഴുതിയത്. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് www.result.kerala.gov.in, www.results.itschool.gov.in, www.result.itschool.gov.in, www.keralapareekshabhavan.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും. സിറ്റിസണ്‍സ് കാള്‍ സെന്‍റര്‍ മുഖേന 155300 (ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471155300 (ബി.എസ്.എന്‍.എല്‍ മൊബൈലില്‍നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും.