എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം പരീക്ഷാഫലത്തിന് അന്തിമ അംഗീകാരം നല്‍കി. ഇത്തവണയും മോഡറേഷന്‍ മാര്‍ക്കുണ്ടാകില്ല.

www.results.itschool.gov.in വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@ സ്‌കൂള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. സ്‌കൂള്‍- വിദ്യാഭ്യാസ ജില്ല- റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസല്‍റ്റ് അവലോകനവും വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും Saphalam 2017 എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒമ്പതിനായിരത്തോളം എല്‍പി-യുപി സ്‌കൂളുകളിലും ഫലമറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശിച്ചതായി ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചിട്ടുണ്ട്. www.keralapareekshabhavan.in, www.keralaresults.nic.in, www.results.nic.in, www.prd.kerala.gov.in വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

Top