ക്രൈം ഡെസ്‌ക്
തൊടുപുഴ: എസ്എസ്എൽസി പരീക്ഷയ്ക്കു ശേഷം പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്നറിഞ്ഞ് ഒരു നാടുമുഴുവൻ ഞെട്ടിത്തെറിച്ചു. പെൺകുട്ടിക്കായി പൊലീസും ബന്ധുക്കളും നാടുമുഴുവൻ ഓടി നടക്കുമ്പോൾ മിസ്‌കോളിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ബാംഗ്ലൂരിലേയ്ക്കുള്ള യാത്രയിലായിരുന്നു ആ പെൺകുട്ടി.
തൊടുപുഴയിലെ പ്രശസ്തമായ സ്‌കൂളിലെ പത്താം ക്ലാസി വിദ്യാർഥിനിയാണ് മിസ് കോൾ പ്രണയത്തിൽ കുടുങ്ങി നാടുവിട്ടത്. അമ്മയുടെ മൊബൈൽ ഫോണിൽ വന്ന മിസ്‌കോളിൽ തിരികെ വിളിച്ചാണ് പെൺകുട്ടി ഇലക്ട്രീഷനായ യുവാവുമായി അടുക്കുന്നത്. ഡിഗ്രി വിദ്്യാർഥിയാണെന്നു കള്ളം പറഞ്ഞാണ് പെൺകുട്ടി യുവാവുമായി അടുപ്പം സ്ഥാപിക്കുന്നത്. ഇടയ്ക്കിടെ അമ്മയുടെ ഫോൺ അടിച്ചുമാറ്റി കുട്ടി യുവാവുമായി പെൺകുട്ടി ബന്ധം സ്ഥാപിച്ചു. ഇതോടെയാണ് യുവാവ് പെൺകുട്ടിക്കു സ്വന്തമായി ഫോൺ വാങ്ങി നൽകാൻ തയ്യാറായത്.
ഒരു വർഷം നീണ്ട പ്രണയത്തിനു ശേഷം പെൺകുട്ടി തന്നെയാണ് യുവാവിനോടു ബാംഗ്ലൂർ പോകണമെന്ന ആഗ്രഹം പറഞ്ഞത്. എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്ന ദിവസം തന്നെ ബാംഗ്ലൂരിൽ പോകണമെന്ന കർശന നിർദേശം പെൺകുട്ടി യുവാവിനു നൽകുകയും ചെയ്തു. ഇതേ തുടർന്നു പരീക്ഷ അവസാനിക്കുന്ന ദിവസം പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഒരു ജോഡി വസ്ത്രം ബാഗിനുള്ളിൽ കരുതിയിരുന്നു. പരീക്ഷ അവസാനിച്ച ഉടൻ തന്നെ പെൺകുട്ടി യുവാവിനെ ഫോണിൽ ബന്ധപ്പെട്ടു. സ്്കൂളിനു മുന്നിലെത്തിയ യുവാവ് പെൺകുട്ടിയെയും കൂട്ടി സ്വകാര്യ ബസിൽ യാത്ര പുറപ്പെടുകയായിരുന്നു. പല സ്ഥലങ്ങളിൽ കറങ്ങി രണ്ടു ദിവസത്തിനുള്ളിൽ ബാംഗ്ലൂരിൽ എത്തുന്നതിനായിരുന്നു യുവാവിന്റെ പദ്ധതി.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കാസർഗോഡ് നിന്നും പോലീസ് പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. സംസ്ഥാനത്ത് മിസ്ഡ് കോൾ പ്രണയത്തിൽ കുടുങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി പോലീസ് മേധാവി ടിപി സെൻകുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മിസ്ഡ്‌കോൾ പ്രണയത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷം വീട്ടുകാരെ ഉപേക്ഷിച്ച് മുങ്ങിയത് 575 വീട്ടമ്മമാരാണെന്ന് സെൻകുമാർ പറഞ്ഞിരുന്നു.