സ്വവര്‍ഗ പ്രണയം പ്രമേയമാക്കിയ പുസ്തക പ്രകാശന ചടങ്ങിന് അനുമതി നിഷേധിച്ചു

കൊച്ചി: സ്വവര്‍ഗപ്രണയം പ്രമേയമാക്കിയ പുസ്തക പ്രകാശനത്തിന് വേദി നിഷേധിച്ചു. ശ്രീപാര്‍വ്വതി രചിച്ച ‘മീനുകള്‍ ചുംബിക്കുന്നു’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിനുള്ള അനുമതിയാണ് അപ്രതീക്ഷിതമായി പിന്‍വലിക്കപ്പെട്ടത്. മെയ് പതിനാലിന് ഉച്ചക്ക് രണ്ടരക്ക് സെന്റ് തെരേസാസ് കോളേജിലാണ് പുസ്തക പ്രകാശനം നടത്താനിരുന്നത്.

ഈ ചടങ്ങ് വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയെ സ്വാധിനിച്ചേക്കുമെന്നാണ് മാനേജ്‌മെന്റ് ഇതിന് നല്‍കുന്ന വിശദീകരണം

പെണ്‍പ്രണയത്തിന്റെ പുസ്തകം പുറത്തിറക്കുന്ന ചടങ്ങില്‍ പ്രകാശനവും പരിചയപ്പെടുത്തലുമടക്കം സ്ത്രീകളെ തന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. അതിനാലാണ് പെണ്‍കുട്ടികളുടെ കോളജ് വേദിയായി തീരുമാനിച്ചത്. അനുമതി കിട്ടി കാര്യങ്ങള്‍ മുന്നോട്ട് പോകവേയാണ് മുന്‍പേ അറിയിച്ചിരുന്ന പുസ്തകത്തിന്റെ പ്രമേയത്തില്‍ പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി വേദി നിക്ഷേധിച്ചിരിക്കുന്നത്.

Top