പ്രസിദ്ധമായ സ്ട്രിക്റ്റ്ലി കം ഡാന്‍സിങ് 2018 സീസണിലെ വിജയികളായി സ്റ്റേസി ഡൂലിയും കെവിന്‍ ക്ലിഫ്ടണും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഫൈനലില്‍ സ്റ്റേസിയുടെ ഒരു നൃത്തം ആരാധകരെ ഞെട്ടിക്കുക തന്നെ ചെയ്തു. ഉടുപ്പുയര്‍ത്തിയുള്ള ചുവടുവെപ്പില്‍ പൂര്‍ണ നഗ്‌നയെപ്പോലെയാണ് സ്റ്റേസി തോന്നിപ്പിച്ചത്.
അവര്‍ അടിവസ്ത്രം ധരിക്കാതെയാണോ നൃത്തം ചെയ്യുന്നതെന്ന സംശയംപോലും പലരും ഉന്നയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇതുവലിയ ചര്‍ച്ചയാവുകയും ചെയ്തു. ഫൈനല്‍ ഡാന്‍സിന് കൊഴുപ്പുകൂട്ടാന്‍ സ്റ്റേസി അടിവസ്ത്രം ഇടാതെ വന്നതാണോയെന്നായിരുന്നു ചിലരുടെ സംശയം.
എന്നാല്‍, അത് ശരീരത്തിന്റെ നിറത്തിലുള്ള സ്യൂട്ടാണെന്ന വിശദീകരണവും ചിലര്‍ നടത്തി. ഏതായാലും ആരാധകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രകടനം അവര്‍ക്ക് ധാരാളം വോട്ട് നേടിക്കൊടുക്കുകതന്നെ ചെയ്തു. ആ വോട്ടിങ്ങിന്റെ സഹായത്തോടെയാണ് സ്റ്റേസി ഡൂലി-കെവിന്‍ ക്ലിഫ്ടണ്‍ സഖ്യം കിരീടമുയര്‍ത്തിയതും. മത്സരത്തിലുടനീളം സ്റ്റേസി കാഴ്ചവെച്ച പോരാട്ടവീര്യത്തെ ജൂറിമാരും എടുത്തുപറഞ്ഞ് പ്രകീര്‍ത്തിച്ചു.