കൊച്ചി: കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിലെ സിനിമാ ചർച്ചകളിലെല്ലാം സജീവമാണ് നടി ഗായത്രി സുരേഷിൻ്റെ പേര്. വിവാദങ്ങളെല്ലാം ഈ നടിയെ ചുറ്റിപ്പറ്റിയാണ് നടന്നിരുന്നതും. നടിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതായിരുന്നു ചർച്ചയ്ക്ക് ഇടയാക്കിയത്. ഇപ്പോഴിതാ മറ്റൊരു വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് നടി.
സാമൂഹ്യ മാധ്യമത്തിൽ നടി മുൻപ് പറഞ്ഞിരുന്ന കാര്യങ്ങൾ കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുകയാണ് ട്രോളന്മാർ. വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധം ഒരു കുറ്റകൃത്യമൊന്നുമല്ല. എനിക്ക് അതിനോട് താൽപര്യമില്ല. വെറുതെ ഒരു സുഖത്തിന് വേണ്ടിയാണെങ്കിൽ അത് ശരിയല്ല. ഒരു ഇമോഷൻ വേണമെന്നാണ് ഗായത്രി പറയുന്നത്. തെറി വിളിക്കുന്നവർ അത് ചെയ്യട്ടെ.
എന്നെ കല്ലെറിയുന്നവരുടെ കൈ വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ലെന്ന് ഈയിടയ്ക്കാണ് തിരിച്ചറിഞ്ഞതെന്നും ഗായത്രി പറഞ്ഞു.അവതാരികയുടെ ചോദ്യം ഇതായിരുന്നു. പ്രീമാരിറ്റൽ സെക്സ് സംസാരിക്കാൻ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത് ? ഗായത്രി പറഞ്ഞത്- വിവാഹത്തിന് മുൻപേ ഉള്ള സെക്സ് ഒരു തെറ്റല്ല.അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വെറുമൊരു തമാശക്കാണേൽ എനിക്ക് താല്പര്യം ഇല്ല.
തൊട്ടടുത്ത ചോദ്യം ഇങ്ങനെ- ഗായത്രിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാൽ തുറന്ന് വീട്ടുകാരോട് തുറന്ന് പറയുമോ എന്നായിരുന്നു. ഇതിനും വ്യക്തമായി മറുപടി പറഞ്ഞു ഗായത്രി. ഞാൻ എന്റെ അമ്മയോട് പറയുമെന്നായിരുന്നു മറുപടി. ഇല്ലെങ്കിൽ എനിക്ക് സമാധാനമായി ഇരിക്കാൻ പറ്റില്ല എന്നായിരുന്നു. മുമ്പും പല വിഷയങ്ങളിലും ഗായത്രി അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ചിട്ടുണ്ട്. സീരിയൽ താരങ്ങളെ കളിയാക്കി വീഡിയോ ചെയ്തതായിരുന്നു അതിലൊന്ന്.
2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ഗായത്രി എത്തിയിരുന്നു. ഗായത്രിയുടെ കൂടെ ചില ആൺ സുഹൃത്തുക്കളുമുണ്ടായിരുന്നു.