എന്റെ മാറിടം ഇത്രയും വലിയൊരു സംഭവം ആണെന്ന് ഞാന്‍ അറിഞ്ഞില്ല; മഡോണ സ്‌റ്റേജില്‍ കയറ്റി മേല്‍വസ്ത്രം അഴിച്ച 17കാരി പറയുന്നു

ഓസ്‌ട്രേലിയയിലെ ബ്രിസ്ബാണില്‍ വച്ച് നടന്ന തന്റെ ഷോയ്ക്കിടെ ആവേശം കയറിയ പോപ്പ് താരം മഡോണ 17കാരിയായ ആരാധികയെ സ്‌റ്റേജിലേക്ക് വിളിച്ച് കയറ്റി അവളുടെ മാറിടം തുറന്ന് കാട്ടിയ സംഭവം മാധ്യമങ്ങള്‍ വന്‍ ആഘോഷമാക്കിയിരുന്നു ഇപ്പോഴിതാ വാര്‍ത്തകളില്‍ താരമായ യുവതി ജോസഫൈന്‍ ജിയോര്‍ജിയു എന്ന 17കാരിയാണിതിന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.
അപ്രതീക്ഷിതമായ ആ സംഭവത്തില്‍ ഞെട്ടലുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഈ പെണ്‍കുട്ടി ആവേശത്തിലാണെന്നാണ് റിപ്പോര്‍ട്ട്. എന്റെ മാറിടം ഇത്രയും വലിയൊരു സംഭവം ആണെന്ന് ഞാന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ഈ ടീനേജര്‍ സംഭവം ആഘോഷമാക്കാന്‍ തുടങ്ങിയിരിക്കുന്നത്. തന്റെ പുതിയ ലോകപര്യടനത്തിന്റെ ഭാഗമായുള്ള ഷോയ്ക്കിടെയാണ് ആയിരക്കണക്കിന് ആരാധകരെ സ്തംബ്ധരാക്കിക്കൊണ്ടായിരുന്നു അവരുടെ കണ്‍മുന്നില്‍ വച്ച് മഡോണയുടെ ഈ അപ്രതീക്ഷിതമായ പ്രകടനം.

ഷോ നടന്ന് കൊണ്ടിരിക്കുന്നതിനിടയില്‍ സദസില്‍ നിന്നാരെങ്കിലും വേദിയിലേക്ക് വരണമെന്ന് മഡോണ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നായിരുന്നു ജോസഫൈന്‍ വേദിയിലേക്ക് കയറിയത്. തുടര്‍ന്ന് അവളുടെ കോര്‍സെറ്റ് സ്‌റ്റൈലിലുള്ള ടോപ്പ് പോപ്പ് സ്റ്റാര്‍ അപ്രതീക്ഷിതമായി വലിച്ച് താഴ്ത്തുകയും നഗ്‌നമാറിടം തുറന്ന് കാട്ടുകയുമായിരുന്നു. ലൈംഗികപീഡനത്തിന് സോറി എന്ന് പറഞ്ഞു കൊണ്ടായിരുന്നു മഡോണയുടെ കുസൃതി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് ഇഷ്ടപ്പെട്ടുവെങ്കില്‍ ഇത്തരത്തില്‍ തന്നോടും കാട്ടാമെന്നായിരുന്നു മഡോണ ജോസഫൈനോട് പറഞ്ഞിരുന്നത്. തന്നെ ഞെട്ടിച്ച സംഭവമാണിതെങ്കിലും മഡോണയോട് അടുപ്പം തോന്നിയ നിമിഷങ്ങളുമാണിതെന്നാണ് ജോസഫൈന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഗോള്‍ഡ് കോസ്റ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മോഡലാണ് ജോസഫൈന്‍. ആ നിമിഷത്തില്‍ താന്‍ ഞെട്ടിത്തരിച്ചുവെന്നത് ശരിയാണെങ്കിലും ആളുകള്‍ ഇത് ഇത്ര വലിയ സംഭവമാക്കേണ്ട കാര്യമുണ്ടോയെന്നാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍ ചോദിക്കുന്നത്.

താന്‍ അപമാനിക്കപ്പെട്ടുവോ ഇല്ലയോ എന്ന് താനാണ് തീരുമാനിക്കേണ്ടതെന്നും ആളുകള്‍ ഇതില്‍ അധികം
ഉത്കണ്ഠപ്പെടുന്നതെന്തിനാണെന്നും ജോസഫൈന്‍ ചോദിക്കുന്നു. സംഭവം നടക്കുമ്പോള്‍ തന്റെ അമ്മയുടെ ലെതര്‍ കോര്‍സെറ്റ് സ്‌റ്റൈലിലുള്ള ടോപ്പായിരുന്നു ജോസഫൈന്‍ ധരിച്ചിരുന്നത്. വസ്ത്രം അപ്രതീക്ഷിതമായി വലിച്ച് താഴ്ത്തപ്പെട്ടതിന്റെ ഷോക്കുണ്ടായിരുന്നെങ്കിലും തന്റെ ആരാധനാമൂര്‍ത്തിയായ മഡോണയുടെ സമീപത്ത് നില്‍ക്കാന്‍ സാധിച്ചതില്‍ താന്‍ ആ നിമിഷങ്ങളില്‍ ത്രില്ലടിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

15കാരനായ തന്റെ മകന്‍ റോക്കോ തന്നെ ഉപേക്ഷിച്ച് അവന്റെ അച്ഛനായ ഗ്വേ റിറ്റ്ചിക്കൊപ്പം പോയതിന്റെ വേദന മഡോണയെ ഭ്രാന്തമായ അവസ്ഥയിലെത്തിച്ചിട്ടുണ്ട്. ബ്രിസ്ബാനില്‍ വച്ച് പെണ്‍കുട്ടിയുടെ മാറിടം തുറന്ന് കാട്ടിയതും അതിന്റെ ഭാഗമായിട്ടാണെന്ന് സൂചനയുണ്ട്. അടുത്തിടെ നടന്ന പല സ്റ്റേജ്‌ഷോകളിലും മഡോണ പതിവില്ലാതെ മണിക്കൂറുകള്‍ വൈകിയെത്തുകയും മകനെ ഓര്‍ത്ത് പൊട്ടിക്കരയുകയും ചെയ്തിട്ടുണ്ട്. ചില വേദികളില്‍ അവന് വേണ്ടി പാട്ടുകള്‍ സമര്‍പ്പിച്ച് അവതരിപ്പിക്കുകയും ചെയ്തിരുന്നു.2015 ഡിസംബറില്‍ റോക്കോ മഡോണയെ വിട്ട് യുഎസിലെ വസതിയില്‍ നിന്ന് ബ്രിട്ടനിലുള്ള സിനിമാസംവിധായകനായ അച്ഛന്‍ റിറ്റ്ചിക്കടുത്തേക്ക് പോയതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്.

ലണ്ടനില്‍ റിറ്റ്ചിക്കും അയാളുടെ പുതിയ ഭാര്യയും മോഡലുമായ ജാക്യു എയിന്‍സ്ലേക്കുമൊപ്പമാണ് റോക്കോ ഇപ്പോള്‍ കഴിയുന്നത്. തിരിച്ച് വരാനുള്ള മഡോണയുടെ അഭ്യര്‍ത്ഥനകളെല്ലാം റോക്കോ നിഷ്‌കരുണം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ന്യൂയോര്‍ക്ക് കോടതിയില്‍ നിന്നും പുറത്ത് വന്ന ഇത് സംബന്ധിച്ച ഉത്തരവും അവന്‍ മാനിച്ചിരുന്നില്ല. ക്രിസ്മസിന് മഡോണയുടെ യുഎസിലുള്ള വീട്ടിലേക്ക് തിരിച്ച് വരാനായിരുന്നു ഉത്തരവ്. എന്നാല്‍ ബ്രിട്ടനില്‍ അച്ഛനൊപ്പം താമസിക്കാനായിരുന്നു റോക്കോ മുന്‍ഗണന നല്‍കിയിരുന്നത്.താന്‍ ഇപ്പോള്‍ ഒരു തോല്‍ക്കുന്ന യുദ്ധത്തിലാണ് പോരാടിക്കൊണ്ടിരിക്കുന്നതെന്നും മകനെ ബ്രിട്ടനില്‍ നില്‍ക്കാന്‍ അനുവദിക്കാന്‍ നിര്‍ബന്ധിതയായെന്നും മഡോണ സുഹൃത്തുക്കളോട് കുറച്ച് ദിവങ്ങള്‍ക്ക് മുമ്പ് വേദനയോടെ വ്യക്തമാക്കിയിരുന്നു.

Top