പ്രശസ്ത ഹോളിവുഡി നടി ഹാലിബറി റെഡി കാര്‍പ്പറ്റില്‍ ധരിച്ച വസ്ത്രം സംസാര വിഷയമാകുന്നു. കഴിഞ്ഞ ദിവസം നടന്ന എന്‍.എ.എ.സി.പി അവാര്‍ഡ് ദാന ചടങ്ങിലാണ് ഹാലിബറി ഏവരെയും ഞെട്ടിക്കുന്ന വസ്ത്രത്തില്‍ വേദിയിലെത്തിയത്. ഫോട്ടാഗ്രാഫര്‍മാര്‍ക്കും മൊബൈല്‍ ക്യാമറകള്‍ക്കും ഒഴിവുണ്ടായിരുന്നില്ല.
മാറില്‍ നിന്നും പാദം വരെ എത്തുന്ന ഒറ്റ വസ്ത്രമാണ് നടി ധരിച്ചിരുന്നത്. വസ്ത്രത്തിന്റെ മുന്‍ ഭാഗവും പിന്‍ ഭാഗവും ഏകദേശം സുതാര്യമായിരുന്നെന്നതാണ് വിശേഷം. ഫോട്ടോക്കായി ധാരാളമായി പോസ് ചെയ്തിട്ടാണ് നടി രംഗം വിട്ടത്. എന്നാല്‍ അതോടെ ഇത്രയും ധൈര്യം കാണിച്ച നടി ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
ഹാലി ബറി മാത്രമല്ല ഇത്തരത്തില്‍ ധൈര്യപൂര്‍വ്വം വസ്ത്രം ധരിച്ച് പൊതു വേദിയില്‍ എത്തിയിട്ടുള്ളത്. ഹാലിബറിയുടെ വരവോടെ മുന്‍കാലത്ത് ഇത്തരത്തില്‍ ശരീരത്തെ തുറന്ന് കാണിക്കാന്‍ ധൈര്യപ്പെട്ടവരെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്ന് വരികയാണ്.