![](https://dailyindianherald.com/wp-content/uploads/2016/02/bj-ommen.png)
തിരുവനന്തപുരം: ജനകീയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാരിന്റെ 2016 17 വര്‍ഷത്തെ ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി, വിവിധ ക്ഷേമ പെന്‍നുകള്‍ ഉയര്‍ത്തി, റബറിന് താങ്ങുവില ഉറപ്പാക്കാന്‍ 500 കോടിരൂപ തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം മുഖ്യമന്ത്രി വായിച്ച് തീര്‍ത്തത്. 2.54 മണിക്കൂറായിരുന്നു പ്രസംഗം. പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷം ബജറ്റ് ചോര്‍ന്നുവെന്ന ആരോപണം ഉയര്‍ത്തി. ബജറ്റിലെ കണക്കുകള്‍ പുറത്തുവിട്ടു. പ്രതിപക്ഷം പുറത്തുവിട്ട കണക്കുകള്‍ തന്നെയായിരുന്നു മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പല കണക്കുകളും.
ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ.
എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി
റബ്ബറിന്റെ വില സ്ഥിരതാ പദ്ധതിക്ക് 500 കോടി
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 100 കോടി
കാര്‍ഷികാദായ നികുതി എടുത്തുകളഞ്ഞു
കാന്‍സര്‍ ബാധിതരായ പട്ടികജാതിക്കാര്‍ പരിപൂര്‍ണ സൗജന്യ ചികിത്സ
എല്ലാ വീട്ടിലും രണ്ട് എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും
പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വീടുകള്‍
25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കും
അഞ്ചുവര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും വിധവാ പെന്‍ഷന്‍
75 വയസ് കഴിഞ്ഞവരുടെ വാര്‍ധക്യകാല പെന്‍ഷന്‍ 1000ത്തില്‍ നിന്നും 1500 ആയി ഉയര്‍ത്തി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍, വിധവകള്‍ എന്നിവരുടെ ഭവന നിര്‍മ്മാണത്തിനായി 31 കോടിയുടെ പദ്ധതി
പട്ടികജാതി വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായത്തിനായി 50കോടി
ഒരു കോളെജുമില്ലാത്ത പിന്നോക്ക വിഭാഗങ്ങള്‍ക്ക് കോളെജ് അനുവദിക്കും
ഇന്ത്യയ്ക്കകത്ത് പഠിക്കുന്നവര്‍ എടുത്ത വിദ്യാഭ്യാസ വായ്പ കൃത്യമായി തിരിച്ചടച്ചാല്‍ അവസാന രണ്ടു തവണകള്‍ സര്‍ക്കാര്‍ അടക്കും
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് വ്യവസായ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കും
ശബരിമല മാസ്റ്റര്‍ പ്ലാനിനായി 40കോടി
ശുചിത്വകേരളം പദ്ധതിക്കായി 26കോടി
കാര്‍ഷിക മേഖലയ്ക്കായി 764.1 കോടി
തൊഴിലുറപ്പ് പദ്ധതിക്കായി 50 കോടി വകയിരുത്തി
മത്സ്യത്തൊഴിലാളികള്‍ക്കായുളള സാമൂഹ്യ സുരക്ഷ പദ്ധതിക്കായി 39.59കോടി
എല്ലാ വീടുകളിലും അടുക്കള തോട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായം
അതിവേഗ റെയില്‍ ഇടനാഴി സാധ്യത പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും
ഹജ്ജ് കമ്മിറ്റിക്കായുളള ഗ്രാന്റ് വര്‍ധിപ്പിച്ചു
മലപ്പുറത്ത് പൈതൃക മ്യൂസിയം
ശിവഗിരിയില്‍ ശ്രീനാരായണ മ്യൂസിയം
ഹരിപ്പാട് പുതിയ നേഴ്‌സിംഗ് കോളെജ് ആരംഭിക്കും
ഒഴിവാക്കിയ നികുതികള്‍
ജീവന്‍രക്ഷാ മരുന്നുകളുടെ നികുതി
കോണ്‍ക്രീറ്റ്, കട്ടിള,ജനല്‍ എന്നിവയുടെ നികുതി
കാര്‍ഷികാദായ നികുതി
പച്ചക്കറികള്‍ കഴുകാന്‍ ഉപയോഗിക്കുന്ന ക്ലീനിംഗ് ലിക്വിഡിനുളള നികുതി
അന്ധരായവര്‍ ഉപയോഗിക്കുന്ന കെയ്‌നുകള്‍ക്കുളള നികുതി
തടവുകാര്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടെ നികുതി
കൈത്തറി ഉത്പാദന സഹകരണ സംഘങ്ങള്‍ അടയ്ക്കുന്ന വാറ്റ് നികുതി തിരിച്ചുനല്‍കും