മുഖ്യമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാനു പരുക്കേറ്റു: ഉമ്മൻചാണ്ടി സുരക്ഷിതൻ

സ്വന്തം ലേഖകൻ

കോട്ടയം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കോട്ടയം ഏറ്റുമാനൂരിന് അടുത്ത് കാണക്കാരിയിൽ വച്ചാണ് അപകടം ഉണ്ടായത്. പുലർച്ചേ 3.45 ഓടെയായിരുന്നു അപകടം ഉണ്ടായത്.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി മലപ്പുറത്തുനിന്ന് കോട്ടയത്തിന് വരുന്ന വഴിയാണ് വാഹനം അപകടത്തിൽ പെട്ടത്. ഓടയിലേക്ക് തെന്നി നീങ്ങിയ കാർ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ മുഖ്യമന്ത്രിക്ക് പരുക്കുകളൊന്നുമില്ല. ഗൺമാന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
അപകടത്തിന് ശേഷം നാട്ടകം ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിയെ ഡോക്ടർ പരിശോധിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം എന്ന് കരുതുന്നു. അപകടത്തെ തുടർന്ന് കാറിന്റെ മുൻഭാഗത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top