മെക്‌സികോ സിറ്റി: വിനോദ സഞ്ചാരികളെ സഹായിക്കാന്‍ മെക്‌സികോ സര്‍ക്കാര്‍ രൂപികരിച്ച വനിതാ പോലീസ് സേന ഒടുവില്‍ പിരിച്ചുവിട്ടു. പോലീസ് രാജ്യത്തിന് മാനക്കേടുക്കായിതായുള്ള വിലയിരുത്തലിലാണ് നടപടി. മെക്‌സിക്കോയില്‍ വനിതാ പോലീസ് രൂപികരിച്ചതോടെ തന്നെ ലോക മാധ്യമങ്ങള്‍ പോലിസിനെ പുകഴ്ത്തിയിരുന്നു. വേഷവും യുവതികളുടെ സൗന്ദര്യവുമൊക്കെ വര്‍ണ്ണിച്ച മാധ്യമങ്ങല്‍ സെക്‌സി ഫീമെയില്‍ ഫോഴ്‌സ് എന്ന നാമകരണവും ചെയ്തും ഇത് തന്നെയാണ് ഇപ്പോള്‍ പുലിവാലായതും.
ഇടുങ്ങിയ വസ്ത്രം ഹൈ ഹീല്‍സ് ഷൂ കൂളിംങ് ഗ്ലാസ ആരേയും ആകര്‍ഷിക്കുന്ന വസത്രവിധാനങ്ങളുമായി മൂന്ന് വര്‍ഷം മുന്‍പാണ് മെക്‌സികോയില്‍ വനിതാ പൊലീസ് സേനക്ക് രൂപം നല്‍കിയത്.
മെക്‌സികോയിലെ ടൂറിസം മേഖലകളിലായിരുന്നു ഈ സേനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ടൂറിസം മേഖലയിലെ സെക്‌സി പൊലീസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് പ്രശസ്തിയാര്‍ജ്ജിച്ചതോടെ പ്രസിഡന്റ് എന്റിക് പെന നേറ്റോ വരെ ഇവരെ കാണാന്‍ എത്തി
എന്നാല്‍ ഈ പോലീസ് സേനയുടെ സേവനം ഇനി ആവശ്യമില്ലെന്നാണ് മെക്‌സികോ സിറ്റി പൊലീസ് മേധാവി ഉത്തരവിട്ടിരിക്കുന്നത്. സെക്‌സി പൊലീസ് ഫോഴ്‌സ് പിരിച്ചു വിട്ടതായും പൊലീസ് ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുന്നു. സെക്‌സി പൊലീസ് സേന മെക്‌സിക്കന്‍ പൊലീസ് സദ്‌പേരിനു കളങ്കം വരുത്തുന്നു എന്ന് കണ്ടെത്തിയതിനാലാണത്രെ സേനയെ പിരിച്ചു വിട്ടത്. എന്തായാലും മെക്‌സികൊ സന്ദര്‍ശിക്കാനിരിക്കുന്ന യാത്രക്കാര്‍ക്ക് കടുത്ത നിരാശയാണ് പുതിയ തീരുമാനമുണ്ടാക്കിയിരിക്കുന്നത്.