തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത് വാരിക്കൂട്ടിയിരിക്കുന്നത് ബ്ലസ്സിയുടെ ആടുജീവിതമാണ്. മികച്ച നടനുള്ള പുരസ്‌ക്കാരം പൃഥ്വിരാജ് സുകുമാരന്‍ നേടി. മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി ഉര്‍വ്വശി ബീന ആര്‍ ചന്ദ്രനുമായി പങ്കിട്ടു. മികച്ച സംവിധായകന്‍ ബ്ലെസ്സിയാണ്. കാതലാണ് മികച്ച സിനിമക്കുള്ള പുരസ്‌ക്കാരം നേടിയത്
മികച്ച തിരക്കഥ ഉള്‍പ്പടെ നാല് പുരസ്‌കാരങ്ങള്‍ നേടി ആടുജീവിതം പുരസ്‌ക്കാരത്തില്‍ തിളങ്ങി നിന്നും. ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരം ആടുജീവിതത്തിന്, ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആര്‍. ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്‌കാരങ്ങള്‍ ആടുജീവിതം നേടി.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച നടിമാരായി ഉര്‍വശിയെ തിരഞ്ഞെടുത്തത്. ബീന ആര്‍. ചന്ദ്രന്‍ തടവ് സിനിമയിലൂടെയും പുരസ്‌ക്കാരം നേടി. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കല്‍ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം (കാതല്‍), ജസ്റ്റിന്‍ വര്‍ഗീസ് മികച്ച സംഗീത സംവിധായകന്‍ (ചിത്രം: ചാവേര്‍).