![](https://dailyindianherald.com/wp-content/uploads/2016/11/mm-manii.png)
തിരുവനന്തപുരം: സഹകരണ – ടൂറിസം മന്ത്രി എ സി മൊയ്തീന് വ്യവസായ വകുപ്പിന്റെ ചുമതല ഏറ്റെടുക്കും. ഇ പി ജയരാജന് രാജിവച്ച ഒഴിവിലേക്കാണു മൊയ്തീനെ നിയമിക്കുന്നത്.
ഒഴിവുവന്ന മന്ത്രിസ്ഥാനത്തേക്കു എം എം മണിയെ നിയമിക്കാനും തീരുമാനമായി. മണിക്കു വൈദ്യുതി- ദേവസ്വം വകുപ്പുകളാകും നല്‍കുക.
സിപിഎം സംസ്ഥാന സമിതിയിലാണു മന്ത്രിസഭ അഴിച്ചുപണിയാനുള്ള തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എം എം മണിക്കു നിലവില്‍ കടകംപള്ളി സുരേന്ദ്രന് കൈകാര്യം ചെയ്ത വകുപ്പുകളാണു നല്‍കുന്നത്. കടകംപള്ളിക്കു സഹകരണ വകുപ്പും ടൂറിസം വകുപ്പും നല്‍കും.
വ്യവസായ-കായിക മന്ത്രിയായിരുന്ന ഇ പി ജയരാജന് ബന്ധു നിയമന വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്നു രാജിവച്ചിരുന്നു. ഇതെത്തുടര്‍ന്നാണു മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടിവന്നത്. തുടര്‍ന്ന് ജയരാജന് കൈകാര്യം ചെയ്ത വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കൈകാര്യം ചെയ്യുകയായിരുന്നു.
വ്യവസായ മന്ത്രിയായി എ സി മൊയ്തീനെ നിയമിച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന സഹകരണവകുപ്പും ടൂറിസം വകുപ്പും കടകംപള്ളി സുരേന്ദ്രനു കൈമാറി.