19 കാരിയെ രണ്ടാനച്ഛന്‍ ബൈക്കില്‍ പൈനാപ്പിള്‍ തോട്ടത്തിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി  

 

 

കോലഞ്ചേരി : പത്തൊന്‍പതുകാരിയെ ബലാത്സംഗത്തിനിരയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍. കാണിനാട് പുത്തന്‍പുരയ്ക്കല്‍ ബെന്നിയാണ് പിടിയിലായത്. കഴിഞ്ഞ ജൂലായിലായിരുന്നു കേസിന് ആസ്പദമായ സംഭവം.തന്റെ രണ്ടാം ഭാര്യയുടെ 19 കാരിയായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഒരു ദിവസം വൈകീട്ട് അയല്‍വീട്ടില്‍ നിന്ന് മടങ്ങവെ ബെന്നി മകളെ ബൈക്കില്‍ കയറ്റി. തുടര്‍ന്ന് പെണ്‍കുട്ടിയെ വീടിന് സമീപമുള്ള പൈനാപ്പിള്‍ തോട്ടത്തിലെത്തിച്ച്ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന പെണ്‍കുട്ടി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.പക്ഷേ അപ്പോഴേക്കും പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് ഇയാള്‍ മുംബൈ, തമിഴനാട്, ഇടുക്കി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ഇയാള്‍ ഇടുക്കി ഇരുട്ടുകാനം തോക്കുപാറ വനത്തോട് ചേര്‍ന്നുള്ള എസ്‌റ്റേറ്റില്‍ നിന്ന് പിടിയിലായി.

Top