രണ്ടാനച്ഛന്റെ പീഡനം പത്തുവയസുകാരി ഗര്‍ഭിണിയായി; വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി

റോത്തക്: രണ്ടാനച്ഛന്‍ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ പത്തുവയസ്സുകാരി ഗര്‍ഭിണിയായി. ഹരിയാനയിലെ റോത്തകിലാണ് സംഭവം. അഞ്ച് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ റോത്തക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിയാണെന്ന് വ്യക്തമായത്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതോടെ രണ്ടാനച്ഛന്‍ തന്നെ ഏറെക്കാലമായി ലൈംഗികമായി പിഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. വിവരം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പെണ്‍കുട്ടി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയുമായി വനിതാ പോലീസ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ആരോഗ്യവിഭാഗം പ്രത്യേക യോഗം ചേര്‍ന്ന് പെണ്‍കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top