![](https://dailyindianherald.com/wp-content/uploads/2016/04/kanoor-3.png)
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതനായ ഒരു മന്ത്രി ഒളിക്യാമറയില്‍ കുടങ്ങിയതായി സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഊ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വരുമെന്ന തരത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയകാര്ക്കിടയിലും പ്രചരിക്കുന്ന വാര്‍ത്ത. ഒളിക്യാമറയില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കുടുങ്ങിയ മന്ത്രി ദൃശ്യങ്ങള്‍ മുക്കാന്‍ കോടികളുമായി നടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെയും നിരവധി തവണ വിവാദങ്ങളില്‍ കുടുങ്ങിയ ഈ മന്ത്രി ഇപ്പോള്‍ മണ്ഡലത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് കടുത്ത പ്രതിരോധത്തിലാണ്. സ്വകാര്യ ഏജന്‍സിക്ക് സംസ്ഥാനത്തെ പരസ്യഇടപാടുകള് നല്കുന്നതിനുവേണ്ടി മന്ത്രി ലക്ഷം രൂപ കൈക്കുലിവാങ്ങുകയായിരുന്നെന്നാണ് ഉയരുന്ന ആരോപണം. ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഈ മന്ത്രിയെ രക്ഷിക്കാന്‍ ഈ നേതാവും ഇപ്പോള്‍ ചരടുവലികള്‍ തുടങ്ങിയട്ടുണ്ട്.
ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ ഭരണമുന്നണിയ്ക്കെതിരായി ശക്തമായ വികാരമുണ്ടാകുമെന്ന തിരിച്ചറിവാണ് വീഡിയേ മുക്കാന്‍ ഉന്നതര്‍ തന്നെ രംഗത്തെത്തിയികരിക്കുന്നത്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വാകാര്യ പരസ്യ കമ്പനിയുടെ ജീവനക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് ഒരു മാധ്യമത്തിന് ലഭിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അത് കൊണ്ട് തന്നെ വീഡിയോ പുറത്ത് വരാതിരിക്കാന്‍ പ്രത്യേക സംഘത്തിനെ തന്നെയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. മന്ത്രി സംഘത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നേക്കും.