കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ ഒരു വെബസൈറ്റ് പുറത്ത് വിട്ട വീഡീയോ വ്യാജവും കൂട്ടിചേര്ക്കലുകളുമുള്ളതാണെന്ന് ആരോപണമുയര്‍ത്തി വീഡിയോയിലെ പെണ്‍കുട്ടി രംഗത്ത്. എന്നെയും ബോബി ചെമ്മണ്ണൂരിനെയും കുറിച്ച് എന്ന ആമുഖത്തോടെയാണ് മുഖം മറച്ച് പെണ്‍കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ബോബി ചെമ്മണ്ണൂരും താനുമായി നാളുകളായി നല്ല സൗഹൃദമാണ് ഉളളത്. വീഡിയോ ബിസിനസ് എതിരാളികള്‍ പണം നല്കി സൃഷ്ടിച്ചതാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വീഡിയോയില്‍ പറയുന്നു. താന്‍ ബോബി ചെമ്മണ്ണൂരിന്റെ അനാഥാലയത്തിലാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ്. താന്‍ തമിഴ് നാട് സ്വദേശിനിയാണ്. ബോബി ചെമ്മണ്ണൂരിന്റെ അനാഥാലയത്തില്‍ ഒരു പെണ്‍കുട്ടിപോലുമില്ല.
അവിടെ പ്രായമായവര്‍ മാത്രമാണ്ണുള്ളത്. വരും ദിവസങ്ങളില്‍ ഈ സത്യം പുറത്ത് വരുമെന്നും യുവതി പറയുന്നു. ബോബി ചെമ്മണ്ണൂരിനെതിരായ ആസുത്രിതമായ നീക്കമാണ് വീഡിയോക്ക് പുറകിലെന്നാണ് ബോബി ചെമ്മണ്ണൂരും പ്രതികരിച്ചത്. പെണ്‍കുട്ടിയുടെ മറുപടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ.്