കാശ്മീരിൽ കല്ലെറിയാൻ ആഴ്ചയിൽ പതിനായിരം; പാക്കിസ്ഥാനു വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

കാശ്മീർ: പാക്കിസ്ഥാനു വേണ്ടി ഇന്ത്യൻ മണ്ണിൽ നിന്നു പോരടിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തു വിട്ട് മല്ലു സൈബർ പോരാളികൾ. ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ, ഇന്ത്യൻ സൈനികരെ കല്ലെറിയാൻ കാശ്മീരിൽ ആഴ്ചയിൽ പതിനായിരം രൂപ വീതമാണ് യുവാക്കൾക്കു നൽകുന്നതെന്നാണ് സൈബർ പോരാളികൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്നും ഇവർ വ്യക്തമാക്കുന്നു.
തെളിവ് തങ്ങളുടെ പക്കലുണ്ടെന്നാണ് മല്ലു സൈബർ സോൾജിയേഴ്സ് അറിയിച്ചത്. മെയ് 11ന് വിവരങ്ങൾ പുറത്തുവിടുമെന്നാണ് അറിയിച്ചത്.
മലയാളികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കേരളത്തിലുള്ള യുവാക്കളും പാക്കിസ്ഥാനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങൾക്കായി ഇവർ സ്ത്രീകളെ കുടുക്കിലാക്കാൻ ശ്രമിക്കുകയാണെന്നും മല്ലു സൈബർ സോൾജിയേഴ്സ് പറയുന്നു.ആഴ്ചയിൽ 10,000 രൂപ വേതനത്തിൽ ഇന്ത്യക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവാക്കളുണ്ടെന്നും ഇവരെ തുറന്നുകാട്ടുമെന്നും മല്ലു സൈബർ സോൾജിയേഴ്സ് വെല്ലുവിളിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top