ന്യൂഡല്‍ഹി: തന്റെ പേരിലുള്ള ഇരട്ട പൗരത്വ ആരോപണം തെളിയിക്കാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ചു. എല്ലാ അന്വേഷണ ഏജന്‍സികളും കയ്യിലുള്ള പ്രധാനമന്ത്രി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ എന്തുകൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും കുറ്റം തെളിഞ്ഞാല്‍ അവര്‍ക്ക് തന്നെ ജയിലില്‍ അടയ്ക്കാമെന്നും രാഹുല്‍ പറഞ്ഞു.തനിക്ക് ഭയപ്പെടേണ്ട കാര്യം ഇല്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടി പൊരുതുന്നത് തുടരുമെന്നും രാഹുല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് 68-ാം ജന്മവാര്ഷിക ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനാണ് മോഡി തന്നെ ഇത്രയ്ക്ക് ഭയപ്പെടുന്നത്. കോണ്‍ഗ്രസിന് എം.പിമാരുടെ എണ്ണം കുറവാണെന്നാണ് എതിരാളികള്‍ പറയുന്നത്. പക്ഷെ, ഇത്രയും കുറഞ്ഞ എണ്ണം എം.പിമാരെ കൊണ്ടാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ല് പ്രതിരോധിച്ചതെന്നും രാഹുല്‍ പറഞ്ഞു.എന്തിനാണ് മോദി ഭയപ്പെടുന്നത്. കോണ്‍ഗ്രസിന് കുറഞ്ഞ എം.പിമാരുടെ പിന്തുണയാണുള്ളതെന്നാണ് ആരോപണം. എന്നാല്‍ ഇത്രയും എം.പിമാരെ വെച്ചാണ് ഭൂമി ഏറ്റെടുക്കല്‍ ബില്‍ പ്രതിരോധിച്ചത്. രാജ്യത്തിനുവേണ്ടി പോരാടുമെന്നും പിന്തിരിയുന്ന പ്രശ്നമി െല്ലന്നും രാഹുല്‍ പറഞ്ഞു.
എന്‍െറ കുട്ടിക്കാലത്തുതന്നെ എന്‍െറ കുടുംബത്തിനെതിരെ ചെളിവാരിയെറിയുന്നുണ്ട് ആര്.എസ്.എസ്. മോദിയാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി. എനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ആ ആരോപണങ്ങളിലൊന്നും സത്യത്തിന്‍െറ അംശം പോലുമില്ല. ഇന്ദിരാഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ആര്.എസ്.എസ് രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ഇന്ദിരാഗാന്ധിയുടെ പാതയാണ് തങ്ങള്‍ പിന്തുടരുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
സുബ്രമണ്യന്‍ സ്വാമിയാണ് രാഹുല്‍ ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന വാദവുമായി രംഗത്തുവന്നത്. രാഹുലിന് ബ്രിട്ടനില്‍ പൗരത്വമുണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം. ഇരട്ടപൗരത്വമുള്ള രാഹുലിന്‍െറ ഇന്ത്യന്‍ പൗരത്വവും ലോക്സഭാംഗത്വവും റദ്ദാക്കണമെന്നും സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനും അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.