ചെമ്പ് നാണയങ്ങള്‍ നിരത്തിവെക്കൂ; ലാപ്‌ടോപിന് ഒരു ചൂടും ഉണ്ടാകില്ല

macbook-coin-overheat.jpg.image

ലാപ്‌ടോപും സ്മാര്‍ട്‌ഫോണും ഇന്ന് നിത്യോപയോഗ വസ്തുക്കളാണല്ലോ. രാവിലെ മുതല്‍ രാത്രിവരെ ലാപ്‌ടോപിനും കമ്പ്യൂട്ടറിനും മുന്നിലിരിക്കുന്ന പലരുടെയും പ്രധാന പ്രശ്‌നമാണ് ലാപ്‌ടോപ് ചൂടാകുന്നത്. ദീര്‍ഘനേരം ഉപയോഗിക്കുന്ന സിസ്റ്റത്തിന് ആവശ്യത്തിന് ചൂടു അനുഭവപ്പെടാം. എന്നാല്‍, ചൂട് മാറ്റാന്‍ ഒരു എളുപ്പവഴി ഉണ്ടെന്നാണ് പറയുന്നത്.

ലാപ്ടോപിനെ തണുപ്പിക്കാന്‍ വിചിത്രമായ മാര്‍ഗവുമായി എത്തിയിരിക്കുകയാണ് ഒരു ജപ്പാന്‍കാരന്‍. തന്റെ ലാപ്ടോപിന് മുകളില്‍ ചെമ്പ് നാണയങ്ങള്‍ നിരത്തിവെച്ചാണ് ഇദ്ദേഹം ചൂടാകുന്നത് തടഞ്ഞത്. ചെമ്പ് നാണയങ്ങള്‍ നിരത്തിവെച്ച് ലാപ്ടോപിന്റെ ചൂട് മാറ്റുന്നതിന്റെ ചിത്രങ്ങള്‍ ഈ ജപ്പാന്‍കാരന്‍ ട്വിറ്ററിലിട്ടത് വൈറലായി മാറിയിരിക്കുകയാണ്. അകിനോരി സുസുകി എന്ന ജപ്പാന്‍കാരനാണ് ചെമ്പ് നാണയങ്ങളിലൂടെ ചൂട് മാറ്റാമെന്ന വിചിത്രവാദവുമായി എത്തിയിരിക്കുന്നത്. 10 യെന്‍ നാണയങ്ങളാണ് ആദ്യം ഇദ്ദേഹം ഉപയോഗിച്ചത്. സംഭവം വിജയിച്ചെന്ന് കണ്ടതോടെ നാണയങ്ങളുടെ എണ്ണം കൂട്ടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിക്കവാറും ലാപ്ടോപുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് അലൂമിനിയം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടുമാണ്. ഇവയേക്കാള്‍ ചൂടിനെ കടത്തിവിടാന്‍ ശേഷിയുള്ള ചെമ്പിനെ ഉപയോഗിച്ചതാണ് തന്റെ വിജയരഹസ്യമെന്നാണ് ജപ്പാന്‍കാരന്റെ അവകാശവാദം. ട്വീറ്റ് ചെയ്ത ചിത്രത്തില്‍ ലാപ്ടോപ് സ്‌ക്രീനിനും കീബോര്‍ഡിനും ഇടക്കുള്ള സ്ഥലത്താണ് ചെമ്പ് നാണയങ്ങള്‍ നിരത്തിവെച്ചിരിക്കുന്നത്.

ഇതിന്റെ ശാസ്ത്രീയ വശങ്ങളൊന്നും നോക്കാതെ ജാപ്പനീസ് സാങ്കേതിക വിദ്യ ഇന്റര്‍നെറ്റ് ഏറ്റെടുത്ത മട്ടാണ്. സമാനമായ ചിത്രങ്ങള്‍ നിരവധി പേരാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ ചിത്രങ്ങളിലും പോസ്റ്റു ചെയ്തിരിക്കുന്നത്. ലാപ്ടോപില്‍ തുടങ്ങിയ പരീക്ഷണം ചിലര്‍ ഡെസ്‌ക് ടോപ്പിലേക്കും വ്യാപിപ്പിച്ചു. ഡെസ്‌ക് ടോപ്പിനുള്ളില്‍ ചെമ്പ് നാണയങ്ങള്‍ അടുക്കി വെച്ചാണ് ഇവര്‍ ചൂട് കുറച്ചത്!

Top