സ്റ്റോര്‍കിങ്ങിന്റെ ആദ്യത്തെ സ്മാര്‍ട്ട് സ്റ്റോര്‍ കേരളത്തില്‍

കൊച്ചി:  ഉപഭോക്താക്കളുടെ നിത്യ ആവശ്യത്തിനുള്ള ദേശീയവും പ്രാദേശികവുമായ എല്ലാ ഉല്‍പ്പന്നങ്ങളും ന്യായമായ വിലയ്ക്ക് ഒരിടത്ത് സ്റ്റോര്‍കിങ്ങ് സ്മാര്‍ട്ട് സ്റ്റോറിലൂടെ ലഭ്യമാക്കും. പുതിയ സ്മാര്‍ട്ട്‌സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് കൂടുതലും മെട്രോകളില്‍ കാണുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ഷോപ്പിങിന്റെ പുതിയ അനുഭവം പകരും

 

.ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍, വിപ്രോ, മാരിക്കോ, ഡെറ്റോള്‍, ബിക്കാജി, ഗോദ്‌രെജ്, പ്രസ്റ്റീജ് തുടങ്ങിയ ബ്രാന്‍ഡുകളുടെയെല്ലാം ഉല്‍പ്പന്നങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. കൂടാതെ റീച്ചാര്‍ജുകള്‍, ബില്‍ പേയ്‌മെന്റുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍, വായ്പ അടവ്, പണം ട്രാന്‍സ്ഫര്‍, എച്ച്ഡിഎഫ്‌സി മിനി എടിഎം, ഡിജിറ്റല്‍ ഗോള്‍ഡ് തുടങ്ങിയ സേവനങ്ങളൂം ലഭ്യമാണ്. കേരളത്തിലെ ആദ്യത്തെ സ്മാര്‍ട്ട് സ്റ്റോര്‍ കോഴിക്കോട് ജില്ലയിലെ തിരുവാങ്ങൂരില്‍ സ്റ്റോര്‍ കിങ്ങിന്റെ കേരളത്തിലെ ആദ്യ സ്മാര്‍ട്ട് സ്റ്റോര്‍ ആരംഭിച്ചു. സ്റ്റോര്‍കിങ് കര്‍ണാടകയില്‍ ആറും ആന്ധ്ര പ്രദേശില്‍ ഒന്നും സ്മാര്‍ട്ട് സ്‌റ്റോറുകള്‍ കഴിഞ്ഞ നാലാഴ്ച്ചക്കുള്ളില്‍ അവതരിപ്പിച്ചു. 2021 അവസാനത്തോടെ 100ലധികം സ്മാര്‍ട്ട് സ്റ്റോറുകളാണ് ലക്ഷ്യമിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top