ആഡംബര കാറുകളെ ജയിംസ് സ്റ്റണ്ട് കാണുന്നത് കളിപ്പാട്ടങ്ങള്‍ പോലെയാണ്. 21ാമത്തെ ആഡംബര കാറായി ജയിംസ് സ്റ്റണ്ടിന്റെ ശേഖരത്തിലെത്തിയത് ലംബോര്‍ഗിനി. 30 കോടി രൂപ മുടക്കിയാണ് ലംബോര്‍ഗിനി അദ്ദേഹം സ്വന്തമാക്കിയത്. റോള്‍സ് റോയ്‌സ് കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം കറങ്ങി നടക്കുന്ന ജയിംസ് സ്റ്റണ്ട് അടുത്ത ഇഷ്ട വാഹനത്തിനായുള്ള തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു.
കാറുകളോടുള്ള ഭ്രമം മാത്രമല്ല ജയിംസ് സ്റ്റണ്ടിനെ പ്രശസ്തനാക്കിയത്. ലോകത്തെ കാറോട്ട പ്രേമികളുടെ ഹരമായ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ബേണി എക്കിള്‍സ്റ്റണിന്റെ മകള്‍ പെട്ര എക്കിള്‍സ്റ്റണാണ് ജയിംസ് സ്റ്റണ്ടിന്റെ ഭാര്യ. കാറുകളോടുള്ള ഭ്രമം അദ്ദേഹത്തിന് വിവാഹത്തിലൂടെയും ലഭിച്ചിട്ടുണ്ട്.
ഡാന്‍സ് ബാറില്‍ പുകഴ്ത്തുന്ന ജോലിക്ക് ടിപ്പ് 5000; ഫിറ്റാകുമ്പോള്‍ തല്ലു കൊള്ളുന്ന സുഹൃത്തുക്കള്‍ക്ക് 25,000! മൊത്തം കാറുകളുടെ വില 70 കോടി; ചെലവിനായി മാസം 800 രൂപ യാചിച്ച കോടീശ്വരന്‍ ഇങ്ങനെയൊക്കെ ആയിരുന്നു
മുഹമ്മദ് നിസാമിന്റെ മയക്കുമരുന്നു ബന്ധം അന്വേഷിക്കുന്നില്ല; പൊലീസ് തേടുന്നത് സാമ്പത്തിക ഉറവിടം എന്തെന്ന്; ഉപയോഗിക്കാതെ പൊടിപിടിച്ചു കിടക്കുന്നത് ലംബോര്‍ഗിനിയും റോള്‍സ് റോയ്‌സും അടക്കമുള്ള ആഡംബര വാഹനങ്ങള്‍
ജര്‍മന്‍ നിര്‍മ്മാതാക്കളായ മാന്‍സറി പ്രത്യേകമായി നിര്‍മ്മിച്ച കാര്‍ബണ്‍ ഫൈബര്‍ ലംബോര്‍ഗിനി അവന്റാഡോറാണ് ജയിംസ് സ്റ്റണ്ടിന്റെ ശേഖരിത്തിലെത്തിയ പുതിയ കാര്‍. 2.7 സെക്കന്‍ഡില്‍ 60 മൈല്‍ വരെ വേഗമാര്‍ജിക്കുന്ന ഈ സ്‌പെഷല്‍ എഡിഷന്‍ കാര്‍ 220 മൈല്‍ വരെ വേഗത്തില്‍ കുതിക്കും. സാധാരണ ലംബോര്‍ഗിനി കാറുകളുടെ എന്‍ജിനുകള്‍ 750ബിഎച്ച്പിയാണെങ്കില്‍, ജെ.എസ്. 1 എഡിഷന്‍ കാറിന്റെ എന്‍ജിന്‍ 830ബിഎച്ച്പിയാണ്.
ഇതിനകം തന്നെ റോള്‍സ് റോയ്‌സ്, റേഞ്ച് റോവര്‍, ഫെരാരി, ബെന്റ്‌ലി തുടങ്ങിയ സൂപ്പര്‍കാറുകളൊക്കെ സ്റ്റണ്ടിന്റെ ശേഖരത്തിലുണ്ട്. മിക്കവാറും കാറുകള്‍ സ്റ്റണ്ടിനായി മാത്രം നിര്‍മ്മിച്ച സ്‌പെഷല്‍ എഡിഷന്‍ കാറുകളാണ്. എല്ലാത്തിനും സ്റ്റണ്ടിന്റെ പേര് കൊത്തിയ നമ്പര്‍ പ്ലേറ്റുകളും.