തന്റെ ഭാര്യയ്ക്ക് വേശ്യാവൃത്തിയാണ് ജോലി എന്നറിഞ്ഞിട്ടും കൂടെ നിന്ന ഭര്‍ത്താവ്. എതൊരു പെണ്ണും മോഹിക്കുന്ന ഹൃദയ വിശാലതയാണ് പൊലീസുകാരനായ യുകെ പൗരനായ സ്‌കോട്ട് ഫ്രോസ്റ്റ് കാണിച്ചിരിക്കുന്നത്. സാറ ജെയ്ന്‍ ഫ്രോസ്റ്റിനെ 2015-ലാണ് ഇദ്ദേഹം വിവാഹംകഴിച്ചത്.
ഭാര്യയ്ക്ക് വിവാഹത്തിനുമുമ്പ് വേശ്യാവൃത്തിയാണ് ജോലി എന്നറിഞ്ഞപ്പോള്‍ ഞെട്ടിയെങ്കിലും ഫ്രോസ്റ്റ് അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ശരീരം മാത്രമേ വീതിക്കപ്പെടുന്നുള്ളൂ മനസ്സും പ്രണയവും വീതിക്കപ്പെടുന്നില്ല എന്നദ്ദേഹം മനസിലാക്കി സാറയെ തന്റെ തൊഴില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. മണിക്കൂറിന് 130 പൗണ്ട് സമ്പാദിക്കുന്ന വ്യക്തിയാണ് സാറ. തന്റെ ഭാര്യയുടെ ജോലിയെക്കുറിച്ച് മേലധികാരികളോട് പറഞ്ഞ് അവരുടെ സമ്മതം വാങ്ങാനും പോലീസുകാരന്‍ മറന്നില്ല.
അഡല്‍റ്റ് വെബ്സൈറ്റിലൂടെ താന്‍ ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും അവര്‍ പരസ്യം നല്‍കിയിരുന്നു. സ്‌കോട്ടിനെ വിവാഹം ചെയ്തശേഷമുള്ള ഏക പ്രതിസന്ധി സ്‌കോട്ടിന്റെ മേലധികാരികള്‍ ഇതനുവദിക്കുമോ എന്നത് മാത്രമായിരുന്നു. തന്റെ ഭാര്യ എസ്‌കോര്‍ട്ടായി ജോലി ചെയ്യുന്നുണ്ടെന്ന വിവരം സ്‌കോട്ട് മെട്രൊപൊലിറ്റന്‍ പൊലീസിലെ മേലധികാരികളെ അറിയിച്ചു. അതില്‍ കുഴപ്പമില്ലെന്ന് പൊലീസില്‍നിന്ന് അനുമതി കിട്ടിയതോടെ, ഭാര്യയെ എസ്‌കോര്‍ട്ട് സര്‍വീസില്‍ തുടരാന്‍ സ്‌കോട്ട് അനുവദിച്ചു. ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സെക്സിന് 130 പൗണ്ടാണ് സാറ ഈടാക്കുന്നത്.
സാറയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ അവരുടെ ജോലിയെക്കുറിച്ച് അറിയാമെന്നും അവര്‍ക്കാര്‍ക്കും അതില്‍ വിരോധമില്ലെന്നും സ്‌കോട്ട് പറയുന്നു. ലങ്കാഷയറുകാരായിരുന്ന സാറയും സ്‌കോട്ടും ഇപ്പോള്‍ കെന്റിലാണ് താമസം. ജോലിയുമായി ബന്ധപ്പെട്ട് യുകെയില്‍ എല്ലായിടത്തും സാറയ്ക്ക് സഞ്ചരിക്കേണ്ടിവരാറുണ്ട്.
സ്‌കോട്ട് പൊലീസുദ്യോഗസ്ഥനായതുകൊണ്ടാണ് സാറയുടെ ജോലിയെക്കുറിച്ച് മുന്‍കൂര്‍ അനുമതി തേടേണ്ടിവന്നത്. സാറ എസ്‌കോര്‍ട്ടായി ജോലി ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലെന്നും അതില്‍ ഭിന്ന താത്പര്യങ്ങളൊന്നുമില്ലെന്നും പോപീസ് അധികൃതര്‍ വ്യക്തമാക്കി. വേശ്യാവൃത്തി ഇംഗ്ലണ്ടിലും വെയ്ല്‍സിലും അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍, വേശ്യാലയം നടത്തുന്നതിനും കൂട്ടിക്കൊടുക്കുന്നതിനുമൊക്കെയാണ് വിലക്കുള്ളത്.