ചൂടന്‍ കോഫി കഴിക്കണമെന്നുള്ളവര്‍ക്ക് ഇതാ ഒരു റസ്‌റ്റോറന്റ്; ബിക്കിനി മാത്രം ധരിച്ച് സര്‍വ് ചെയ്യുന്ന സുന്ദരിമാരെ അണിനിരത്തി ഒരു ഹോട്ടല്‍ ശൃംഘല

ഹോട്ട് കോഫി ഇഷ്ടമുള്ളവരാണ് പലരും എന്നാല്‍ നിങ്ങള്‍ ഇത്രയും ഹോട്ട് കോഫി കഴിച്ചിട്ടുണ്ടോ. വാഷിങ്ടണിലെ ബിക്കിനി ബീന്‍സ് എസ്പ്രസ്സോ എന്ന റസ്‌റ്റോറന്റിലെത്തിയാല്‍ നിങ്ങള്‍ക്ക് ശരിക്കും ഹോട്ട് കോഫി ലഭിക്കും. മറ്റെങ്ങു ഇത് ലഭിക്കുമെന്ന് തോന്നുന്നില്ല അത്രയും ഹോട്ട്. ഇത്രയധികം ചൂടന്‍ കോഫി കിട്ടാന്‍ കാരണം മറ്റൊന്നുമല്ല ഇവിടെ ഭക്ഷണം വിളമ്പുന്ന സുന്ദരിമാര്‍ തന്നെ. അവര്‍ ആകെ ധരിച്ചിട്ടുള്ളത് ഒരു കൊച്ച് അടിവസ്ത്രങ്ങള്‍ മാത്രമാണ്. പലപ്പോഴും മാറിടത്തില്‍ ആകെ നാണം മറയ്ക്കാനുള്ളത് സ്റ്റിക്കര്‍പോലെ ഒരു മറ മാത്രം.

ബിക്കിനി ബീന്‍സ് എക്‌സ്പ്രസ്സോ എന്ന റെസ്റ്റോറന്റാണ് ഉപഭോക്താക്കള്‍ക്ക് ഹരം പകര്‍ന്ന് ലാഭം കൊയ്യുന്നത്. ഹോട്ടലിന്റെ പേരുപോലെ, ബിക്കിനിയണിഞ്ഞ വെയ്ട്രസ്സുമാരാണ് ഇവിടുത്തെ പ്രത്യേകത. തന്റെ ഹോട്ടല്‍ സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയയാണെന്ന് ഉടമ കാര്‍ലി ജോ അവകാശപ്പെടുന്നു. ഏതായാലും ഉപഭോക്താക്കള്‍ക്ക് ഇവിടെ വരുന്നതില്‍ സന്തേഷമേയുള്ളൂ. അതുകൊണ്ടുതന്നെ ലാഭം കൊയ്യുന്നതില്‍ മുന്‍പന്തിയിലുമാണ് ബിക്കിനി ഹോട്ടല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയില്‍ പലയിടത്തും ബ്രാഞ്ചുകളുള്ള വലിയ റെസ്റ്റോറന്റ് ശൃംഖലയാണ് ബിക്കിനി ബീന്‍സ്. സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുകയാണ് ഇത്തരമൊരു ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കാര്‍ലി പറയുന്നു. സ്ത്രീകള്‍ക്ക് അവരിഷ്ടപ്പെടുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇഷ്ടമുള്ള വസ്ത്രമണിഞ്ഞ് ജോലി ചെയ്യാനും അവകാശമുണ്ട്.

എന്നാല്‍, റെസ്റ്റോറന്റിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തുന്നവരുമുണ്ട് അരിസോണയിലെ സിറ്റി കൗണ്‍സിലര്‍ മൈക്ക് ഫോഗന്‍ ഈ വസ്ത്രധാരണരീതിയോട് കടുത്ത വിയോജിപ്പുള്ളയാളാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന്റെ മറ്റൊരു രൂപമാണ് ഇതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. റെസ്റ്റോറന്റ് മികവ് കാട്ടേണ്ടത് ഭക്ഷണത്തിലാണ്, സ്ത്രീകളുടെ വസ്ത്രധാരണത്തിലല്ലെന്ന് അദ്ദേഹം പറയുന്നു.

കുട്ടികളുമൊത്ത് പോകാന്‍ കൊള്ളില്ലെന്നാണ് ചില പ്രദേശ വാസികളുടെയും പരാതി. ഈ റെസ്റ്റോറന്റില്‍ പുരുഷന്മാര്‍ എന്തിനാണ് ഇടിച്ചുകയറുന്നതെന്നും ചിലര്‍ ചോദിക്കുന്നു. ഏതായാലും, റെസ്റ്റോറന്റിന് അനുദിനം ബിസിനസ് കൂടുന്നതില്‍ ഉടമ കാര്‍ലി ജോ സന്തോഷത്തിലാണ്. ഹോട്ടലില്‍വരുന്നവര്‍ ഭക്ഷണത്തിന്റെ രുചിയിലും വൈവിധ്യത്തിലും മുഴുകട്ടെ എന്നാണ് അവരുടെ നിലപാട്.

Top