ദൈവ സഹായം ഹോട്ടല്‍ നടത്തുന്നതിനിടയില്‍ ദൈവവിളിയുണ്ടായി; പിന്നെ ആര്‍എസ്എസ് ബന്ധത്തില്‍ സന്യസിയായി; ബുളളറ്റ് സ്വാമിയുടെ കുടുതല്‍ കഥകള്‍ പുറത്ത്

തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരില്‍ തട്ടിപ്പും ചൂഷണവും തുടരുന്നവരാണ് കൂടുതലെങ്കിലും പിടിക്കപ്പെടുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേരില്‍ അറിയപ്പെട്ടുന്ന കള്ള സ്വമിയുടെ ലിംഗം നഷ്ടപ്പെട്ടതോടെയാണ് ഇയാളുടെ തനിസ്വഭാവം പുറം ലോകം അറിഞ്ഞത്.

54 കാരനായ സന്യാസി അംഗഭംഗം വന്ന ശരീരവുമായി ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹിന്ദു ഐക്യവേദിയിലെ അറിയപ്പെടുന്ന സ്വാമി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വന്ന വ്യക്തിയാണ് ശ്രീഹരി സ്വാമി. ഇതിനിടെയാണ് തിരുവനന്തപുരത്തെ കുടുംബവുമായി അടുക്കുന്നതും പെണ്‍കുട്ടിയെ ലൈഗികമായി ഉപദ്രവിച്ചതിന്റെ പേരില്‍ ആശുപത്രിയിലായതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം നെടുങ്കുന്നത്തുനിന്ന് 35 വര്‍ഷംമുമ്പ് കോലഞ്ചേരിയിലെത്തി പട്ടിമറ്റം ചെങ്ങറയില്‍ ഹോട്ടല്‍ നടത്തിയിരുന്ന കുടുംബത്തിലെ അംഗമാണ് പിന്നീട് ഗംഗേശാനന്ദ തീര്‍ത്ഥപാദരായിത്തീര്‍ന്ന ഹരികുമാര്‍. മികച്ച കളരിയഭ്യാസികൂടിയായ ഹരികുമാര്‍ 15 വര്‍ഷംമുമ്പ് നാടുവിട്ടതാണ്.

സംഘപരിവാര്‍ ബന്ധവും ഒരു സുപ്രഭാതത്തിലുണ്ടായ ദൈവവിളിയുമാണ് ദേശാടനത്തിനുകാരണമായി പറഞ്ഞിരുന്നത്.
നാലുവര്‍ഷത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തുന്നത് സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേരിലാണ്. ദൈവസഹായം എന്ന പേരില്‍ കോലഞ്ചേരിയില്‍ അച്ഛനൊപ്പം ഹോട്ടലുകള്‍ നടത്തിയിരുന്ന ഹരികുമാര്‍ ആത്മീയപാതയിലായതോടെ പൈതൃകമായി ലഭിച്ച ഹോട്ടല്‍ സഹോദരങ്ങള്‍ക്ക് കൈമാറി.

ബുള്ളറ്റ് ബൈക്കുകളോട് വലിയ താത്പര്യമുണ്ടായിരുന്ന സ്വാമി ബുള്ളറ്റിലായിരുന്നു യാത്ര പതിവ്. കൊല്ലം പന്മനയിലെ ആശ്രമത്തില്‍നിന്ന് നാട്ടിലേക്ക് വന്നിരുന്നത് ബുള്ളറ്റിലായിരുന്നു. മേല്‍മുണ്ടുധരിച്ച് ചെരിപ്പില്ലാതെ ബുള്ളറ്റില്‍ സഞ്ചരിക്കുന്ന സ്വാമിക്ക് ഇതോടെ ബുള്ളറ്റ് സ്വാമിയെന്ന പേരും വീണു. പുത്തന്‍കുരിശിലെ ഒരു പണമിടപാടുസ്ഥാപനത്തിന്റെ കേസുകളുള്‍പ്പെടെ കോലഞ്ചേരി കോടതിയില്‍ ഗംഗേശാനന്ദക്കെതിരെ മൂന്ന് കേസുണ്ട്. നാട്ടില്‍ ഒട്ടേറെ ആരാധകരുണ്ട്. ഡല്‍ഹിയിലെ വൈഷ്ണവസന്ന്യാസിമാരില്‍ ചിലര്‍ സ്വാമിയുടെ അടുത്ത സുഹൃത്തുക്കളുമാണ്.

എറണാകുളം കോലഞ്ചേരി സ്വദേശിയായ ഇയാള്‍, അവിടെ ‘ദൈവസഹായം’ എന്ന പേരില്‍ ചായക്കട നടത്തുന്നതിനിടെയാണ് പതിനഞ്ചു കൊല്ലം മുന്‍പ് പന്മന ആശ്രമത്തിലെത്തുന്നത്. അവിടൈവച്ച് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. പത്തുകൊല്ലം മുന്‍പ് കണ്ണമ്മൂലയില്‍ നടന്ന ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹവുമായി ബന്ധപ്പെട്ടു നടന്ന സമരത്തില്‍ ഇയാള്‍ മുഖ്യസ്ഥാനത്തുണ്ടായിരുന്നു.

പന്മന ആശ്രമത്തിന്റെ പേര് പറഞ്ഞ് സമൂഹത്തില്‍ മാന്യമായ സ്ഥാനം നേടി തിരുവനന്തപുരം കണ്ണമ്മൂലയില്‍ ചട്ടമ്പി സ്വാമിയുടെ സ്ഥലം സംരക്ഷിക്കാന്‍ ഭക്തര്‍ തീരുമാനിച്ചപ്പോള്‍ വലിയ പ്രക്ഷോഭവും നിയമപോരാട്ടവും നടന്നു. ഇതിന്റെ മുന്‍നിരയില്‍ സ്വാമി ഗംഗേശാനന്ദ സ്വാമികളായിരുന്നു. സന്ധ്യയെ വെല്ലുവിളിച്ച് കണ്ണമൂലയില്‍ സമര കാഹളം മുഴക്കിയ സന്ന്യാസി. കണ്ണമൂലയുമായുള്ള സ്വാമിയുടെ ബന്ധം തുടങ്ങുന്നത് ഇങ്ങനെയാണ്.

തീവ്ര നിലപാടുകളുമായി സമരത്തില്‍ സജീവമായ സ്വാമി ഭൂമി വിട്ടുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പോലും ഭീഷണിപ്പെടുത്തി. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സന്ധ്യയ്ക്ക് ഈ ഭൂമിയില്‍ ഉടമസ്ഥാവകാശം കിട്ടുകയും ചെയ്തു. അവിടെ വീടുവച്ച് അവര്‍ താമസിക്കുകയും ചെയ്യുന്നു.

ഈ സമരവുമായി ബന്ധപ്പെട്ടാണ് കണ്ണമൂല-പേട്ട ഭാഗത്ത് ഗംഗേശാനന്ദ സ്വാമി താരമാകുന്നത്. സന്ധ്യയ്ക്ക് കടുത്ത വൈരാഗ്യമാണ് തന്നോടുള്ളതെന്നും വകവരുത്തുമെന്നെല്ലാം പറഞ്ഞായിരുന്നു സ്വാമി ഇവിടുത്തെ വീടുകളിലെ സാന്നിധ്യമായത്. പലരും സ്വാമിയുടെ ശിഷ്യരുമായി. ഇത്തരത്തിലൊരു വീട്ടില്‍ സ്വാമി നിത്യസന്ദര്‍ശകനായി മാറി. അമ്മയുമായി അടുപ്പവും കാട്ടി. കുളിയും ജപവുമെല്ലാം തിരുവനന്തപുരത്തെത്തിയാല്‍ ഈ വീട്ടിലുമായി. അങ്ങനെ പതിയെ ഇവിടം സ്വന്തം താവളമാക്കി മാറ്റി.

കിടപ്പിലായ പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിക്കാനും ആരോഗ്യത്തിനായുള്ള പൂജകള്‍ക്കുമായി സന്ന്യാസി ഇടയ്ക്കിടെ ഈ വീട്ടിലെത്തി. ഈ സമയം മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

നിയമവിദ്യാര്‍ത്ഥിനിയാണ് യുവതി. വീട്ടില്‍ പൂജയ്ക്കും മറ്റുമായി എത്തിയിരുന്ന സന്ന്യാസിയുടെ വര്‍ഷങ്ങളായുള്ള പീഡനത്തില്‍നിന്നു രക്ഷനേടാണ് ഇതു ചെയ്തതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നാണ് സന്ന്യാസി ഡോക്ടര്‍മാരോടും പൊലീസിനോടും പറഞ്ഞത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സന്ന്യാസിക്കെതിേര പൊലീസ് പോക്‌സോ നിയമപ്രകാരവും(പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍) മാനഭംഗം, മര്‍ദനം എന്നിവയ്ക്കും കേസെടുത്തു. ചികിത്സയിലുള്ള സന്ന്യാസിയുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കി ഇദ്ദേഹത്തെ സെല്ലിലേക്കു മാറ്റും.

Top