കൊച്ചിയിലെ സിനിമാ ബന്ധമുള്ള യുവതി വഴി സിനിമാക്കാരുടെ ഇഷ്ടക്കാരനായി; 17ാം വയസില്‍ നാടുവിട്ട് സിനിമാ ലോകത്തെ ഗുണ്ടയായി മാറിയ പള്‍സര്‍ സുനിയുടെ കഥ

കൊച്ചി: ആരാണ് പള്‍സര്‍ സുനി? കൊച്ചിയിലെ സിനിമാബന്ധമുള്ള ഒരു യുവതി വഴിയാണ് സുനില്‍ സിനിമാ ലോകത്ത് എത്തിപ്പെട്ടത്. പിന്നെ പല പ്രമുഖരുടേയും അടുത്ത സുഹൃത്തായി. സിനിനാ നടികളുമായുള്ള ബന്ധം ഉപയോഗിച്ച് കൊച്ചിയിലെ വന്‍ സ്രാവുകളുടെ തോഴനായി മാറി. സിനിമാര്‍ക്ക് ആവശ്യത്തിന് കഞ്ചാവും മയക്കുമരുന്നും എത്തിച്ച് തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തി. തന്റെ കൂട്ടാളികളെ താമസിപ്പിക്കാനായി തമ്മനത്ത് ഒരു വീട് വാടകക്കെടുത്തു.

സ്‌കൂള്‍ പഠനകാലത്തെ ചെറിയ മോഷണങ്ങളുമായി ചുറ്റിപ്പറ്റി നടന്ന സുനി പതിനേഴാം വയസില്‍ നാടുവിട്ടു.പൂട്ടുതകര്‍ക്കുകയാണ് രീതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ചേരാനെല്ലൂരില്‍ പൈപ്പ് കമ്പനിയില്‍ ജോലി ചെയ്യവേ 50,000 രൂപ മോഷ്ടിച്ചു. പിന്നീട് പള്‍സറിലാണ് സുനി സ്വന്തം നാടായ പെരുമ്പാവൂരില്‍ പൊങ്ങിയത്. ഇതോടെ ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനില്‍ (28) പള്‍സര്‍ സുനിയായി. പള്‍സറില്‍ ലൊക്കേഷനില്‍ കറങ്ങുന്ന ഡ്രൈവറെ സിനിമാക്കാരും പള്‍സര്‍ സുനിയെന്ന് വിളിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലായി പത്തിലധികം കേസുകളില്‍ പ്രതിയാണ്. പാലായില്‍ മുളകുപൊടി വിതറി യുവതിയുടെ മാല പൊട്ടിച്ചു. 2006 ല്‍ ബൈക്ക് മോഷണത്തിന് എറണാകുളം കോടനാട് പൊലീസ് സ്റ്റേഷനിലാണ് സുനിക്കെതിരെ ആദ്യ കേസ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂള്‍ പഠനം പൂര്‍ത്തിയായതോടെ ചെറിയ മോഷണങ്ങളിലേക്ക് വഴുതി. ഇടയ്ക്ക് നാട്ടില്‍ പ്രത്യക്ഷപ്പെടുന്നത് വില കൂടിയ ബൈക്കുകളിലായി. സിനിമയില്‍ സജീവമായതോടെ ആഡംബരകാറുകളിലായി നാട്ടിലെത്തി. അപ്പോള്‍ സുഹൃത്തുക്കളെ വാഹനത്തില്‍ കയറ്റി പെരുമ്പാവൂരിലൂടെ കറങ്ങും. സുനി എന്ന സുനില്‍ പ്രമുഖ നടന്മാരുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് സഹോദരിക്കും അറിയാം. പ്രമുഖ താരങ്ങള്‍ തന്നെവിളിച്ച് സുനിയെ നേരെയാക്കാമെന്ന് പറഞ്ഞിരുന്നതായും സഹോദരി പറഞ്ഞു.

വീടുമായോ നാടുമായോ ബന്ധം സൂക്ഷിക്കാത്ത ആളായിരുന്നു സുനി. പതിനേഴാം വയസ്സില്‍ നാടുവിട്ട സുനില്‍ അപൂര്‍വമായി മാത്രമാണ് വീട്ടില്‍ വരാറുള്ളതെന്നും സഹോദരി പറഞ്ഞു. അഞ്ചു മാസം മുമ്പാണ് സുനില്‍ ഒടുവില്‍ വീട്ടില്‍ വന്നത്. എന്തെങ്കിലും എടുക്കാനുണ്ടെങ്കില്‍ ഇടയ്ക്ക് വരും. രാത്രിയാണ് വരിക. അപ്പോള്‍ തന്നെ പോകുകയും ചെയ്യും. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ തലേന്ന് ഫോണ്‍ വിളിച്ചിരുന്നു. താന്‍ ഇടയ്ക്ക് എറണാകുളത്ത് പോയി അയാളെ കാണാറുണ്ടായിരുന്നെന്നും തെറ്റ് ചെയ്തിട്ടാകാം സുനി മാറി നില്‍ക്കുന്നതെന്നും സഹോദരി തന്നെ പറയുന്നു.

സിനിമയില്‍ ലൊക്കേഷനുകളിലേക്ക് കാറില്‍ ആര്‍ട്ടിസറ്റുകളെ എത്തിക്കലായിരുന്നു പ്രധാനപണി. മുകേഷ് ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവറായി. പിന്നീട് തട്ടിപ്പിന്റെ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. സുനി പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു നായികയെ സമാനമായ രീതിയില്‍ ഉപദ്രവിച്ചിരുന്നു. നടിയെ ബലമായി വാഹനത്തില്‍ കയറ്റി ദേഹോപദ്രവം ഏല്‍പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നു സിനിമാലോകത്തെ പ്രമുഖര്‍ പറഞ്ഞു. നടി മേനകയെയും സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി മേനകയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ സുരേഷ്‌കുമാര്‍ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനി ഭാവനയുടെ മുന്‍ ഡ്രൈവര്‍ ആയിരുന്നു എന്നത് കുപ്രചരണമാണെന്നും പൊലീസ് സൂചന നല്‍കുന്നു.

നടി മേനകയേയും പള്‍സര്‍ സുനി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിനായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ മേനകയെ കൂട്ടിക്കൊണ്ടുപോകാന്‍ ടെംപോ ട്രാവലര്‍ ആണ് എത്തിയത്. മേനകയ്‌ക്കൊപ്പം തിരുവനന്തപുരത്ത് നിന്നുള്ള സുഹൃത്തും ഉണ്ടായിരുന്നു. അവരെ ലൊക്കേഷനില്‍
ഇറക്കി ഹോട്ടല്‍ റമദയിലേക്ക് പോകാനായിരുന്നു മേനക ഡ്രൈവറോട് പറഞ്ഞത്. എന്നാല്‍ സുഹൃത്തിനെ ഇറക്കിയ ശേഷം വാഹനം മേനകയുമായി നഗരത്തില്‍ ചുറ്റി തിരിയുകയായിരുന്നു- സുരേഷ് കുമാര്‍ പറയുന്നു.
സംശയം തോന്നിയ മേനക ഡ്രൈവറോട് എങ്ങോട്ട് പോകുന്നെന്ന് ചോദിച്ചെങ്കിലും സുനി കൃത്യമായ മറുപടി പറഞ്ഞില്ലെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു. മേനക ഭര്‍ത്താവായ സുരേഷിനോട് രഹസ്യമായി ഫോണ്‍ ചെയ്ത് കാര്യം പറയുകയായിരുന്നു. അപകടകരമായ സാഹചര്യം. സുരേഷും മേനകയും ഫോണിലൂടെ നടത്തിയ ഒരു പദ്ധതി സിനിമയുടെ നിര്‍മ്മാതാവ് ജോണി സാഗരികയെ വിളിച്ചു കാര്യം പറയുക എന്നതായിരുന്നു. ‘ജോണി ഞങ്ങളുടെ പിറകെയുണ്ടല്ലേ’ എന്നു മേനക ഫോണില്‍ പറഞ്ഞത് ഡ്രൈവര്‍ കേള്‍ക്കുകയും പെട്ടെന്നുതന്നെ ഹോട്ടലിനു മുന്നില്‍ കൊണ്ടിറക്കുകയും ചെയ്‌തെന്ന് സുരേഷ് കുമാര്‍ വിശദീകരിച്ചു.

നിര്‍മ്മാതാവ് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു അന്ന് പള്‍സര്‍ സുനി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ജോണി സാഗരിക എത്തിയപ്പോള്‍ സുനിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ സ്റ്റേഷനില്‍ നിന്നും നിന്നനില്‍പ്പില്‍ തന്നെ മുങ്ങുകയായിരുന്നു. ഇതോടെയാണ് ജോണി സാഗരിക സുനിയെ ഒഴിവാക്കിയത്. കാള്‍ ടാക്സി വിളിച്ചതു വഴിയാണ് ഡ്രൈവറായ സുനിയുമായി ജോണി സാഗരിക പരിചയപ്പെടുന്നത്. പിന്നീട് സ്ഥിരം ഡ്രൈവറായി. പ്രശ്നങ്ങളായതോടെ ഒഴിവാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുകേഷിന്റെ ഡ്രൈവറാകുന്നത്. കളികള്‍ കൈവിടുന്ന അവസ്ഥയില്‍ മുകേഷും ഒഴിവാക്കി. അവസാനം ലാല്‍ ക്രിയേഷനില്‍ പള്‍സര്‍ സുനി എത്തി. ന്യൂ ജനറേഷന്‍ സിനമിയുടെ അവിഭാജ്യ ഡ്രൈവറായി സുനി മാറിയതിന്റെ കാരണം അജ്ഞാതമാണ്.

ഭാവന ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് സ്ഥലത്തുനിന്നു സിനിമാ നിര്‍മ്മാണക്കമ്പനി ഏര്‍പ്പാടാക്കിയ കാറില്‍ കൊച്ചിയിലേക്കു വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. മാര്‍ട്ടിനായിരുന്നു കാര്‍ ഓടിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് പ്രതികള്‍ ഭാവന സഞ്ചരിച്ച കാര്‍ തടഞ്ഞത്. കാറിനെ ട്രാവലറില്‍ പിന്‍തുടര്‍ന്ന പ്രതികള്‍ അത്താണിക്കു സമീപം തടഞ്ഞുനിര്‍ത്തി വണ്ടിയില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് അങ്കമാലിയിലെ പറമ്പയം എന്ന സ്ഥലത്തുള്ള വിജനമായ പ്രദേശത്തേക്കു കൊണ്ടുപോയി. അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം നടി എതിര്‍ത്തു.

ഇതോടെ തമ്മനത്തെ ഫ്‌ളാറ്റിലെത്തിച്ചു ലഹരിമരുന്നു കുത്തിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി.
പിന്നീടു കാര്‍ പത്തുമണിയോടെ പാലാരിവട്ടം ഭാഗത്ത് എത്തി. പിന്നീട് തമ്മനം, ചക്കരപ്പറമ്പ്, വെണ്ണല പ്രദേശങ്ങളിലെ ഇടറോഡുകളിലൂടെ കാറില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണു നടി നല്‍കിയ സ്ഥല വിവരണത്തില്‍ നിന്നു പൊലീസിന്റെ അനുമാനം.

Top