ന്യൂഡല്‍ഹി: തെരുവ് നായകള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകരുതെന്നും എന്നാല്‍ അവയോട് അനുകമ്പയാകാമെന്നും സുപ്രീംകോടതി. ഇൗ വിഷയത്തില്‍ സന്തുലിതമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.ഇക്കാര്യത്തില്‍ സന്തുലിതമായ നടപടികളാണ് വേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.
മൃഗസ്‌നേഹികളും സന്നദ്ധ സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ദീപകി മിശ്ര, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേരളത്തിലെ തെരുവുനായ പ്രശ്‌നത്തില്‍ 14 ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. തെരുവുനായകളുടെ ആക്രമണം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എസ്.സിരിജഗന്‍ സമിതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് കേരളം കോടതിയില്‍ അറിയിച്ചു.
തെരുവ്‌നായ്ക്കളുടെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മൃഗക്ഷേമ വകുപ്പും അവതരിപ്പിച്ചു. ഇതിന്റെ വാദം ഒക്‌ടോബര്‍ നാലിന് കേള്‍ക്കും. നേരത്തെ അക്രമണകാരികളായ തെരുവ് നായകളെ കൊല്ലുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം സുപ്രീം കോടതിയില്‍ കേരളത്തിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നില്ല. അക്രമകാരികളായ നായകളെ വന്ധ്യംകരിക്കുമെന്ന് മാത്രം പരാമര്‍ശിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. നിയമക്കുരുക്ക് ഉള്ളതുകൊണ്ടാണ് സര്‍ക്കാര്‍ കോടതിയില്‍ അങ്ങനെ നിലപാട് എടുത്തതെന്നായിരുന്നു മന്ത്രി ജലീല്‍ പറഞ്ഞത്. സത്യവാങ്മൂലം തിരുത്തി നല്‍കില്ലെന്നും എന്നാല്‍ പട്ടി കടിക്കാന്‍ വരുമ്പോള്‍ സത്യവാങ്മൂലം പരിഗണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.