റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കാനുള്ള കാലാവധി നീട്ടണം; വി.എം സുധീരന്‍

vms

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ആറ്റുകാല്‍ എം.എസ്.കെ നഗര്‍ കോളനിയില്‍ ബി.പി.എല്‍എപി.എല്‍ കാര്‍ഡ് അനിശ്ചിതത്വം പരിഹരിക്കുന്നതിന് ബൂത്ത് കമ്മിറ്റിയുടെ ഹെല്‍പ്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി പരാതി പരിഹരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. പരാതികള്‍ സമ്പൂര്‍ണ്ണമായും പരിഹരിച്ച ശേഷമെ റേഷന്‍ കാര്‍ഡ് വിതരണം പുനസ്ഥാപിക്കാവൂ. അര്‍ഹതപ്പെട്ട ഒരാള്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും സുധീരന്‍ പറഞ്ഞു. ഭര്‍ത്താവ് നഷ്ടപ്പെട്ട് അഞ്ച് മക്കളുള്ള നിര്‍ദ്ദനയായ വിഷ്ണുപ്രിയയില്‍ നിന്നും പരാതി സ്വീകരിച്ചുകൊണ്ടാണ് കെ.പി.സി.സി പ്രസിഡന്റ് ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. കെ.പി.സി.സി സെക്രട്ടറിമാരായ മണക്കാട് സുരേഷ്, വി.വി പ്രകാശ്, ഡി.സി.സി ഭാരവാഹികളായ ജലീല്‍ മുഹമദ്, സുബാഷ് ബോസ്, ഹലീല്‍ റഹ്മാന്‍, എം.എസ് അനില്‍, ഗാന്ധി ഹരിത സമൃദ്ധി സംസ്ഥാന സെക്രട്ടറി സനല്‍ കുളത്തിങ്കല്‍, നേതാക്കളായ മണക്കാട് രാജേഷ്, സുഗതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Top