മൂന്നാറില്‍ സമരം ശക്തം ; ജോയ്സ് ജോര്‍ജ് എംപിയെ സമരക്കാര്‍ കരിമ്പടം പുതപ്പിച്ചു.

മൂന്നാര്‍ :മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയിലെ സ്ത്രീതൊഴിലാളികളുടെ ജീവല്‍ സമരം എട്ടാം ദിനത്തിലേക്ക് കടന്നതോടെ സമരം അതിശക്തമായി .ഇന്ന് കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ സമരക്കാരെ കാണാനെത്തി. സമരക്കാരെ കാണാനെത്തിയ ജോയ്സ് ജോര്‍ജ് എംപിയ സമരക്കാര്‍ കറുത്ത കരിമ്പടം പുതപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എംപി ഈ നീക്കം തടഞ്ഞു.

സമരസമിതി പ്രതിനിധികളുമായി ചര്‍ച്ചയും നടത്തി. ദേവികുളം ഗസ്റ്റ് ഹൗസില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴിനായിരുന്നു ചര്‍ച്ച. കലക്ടര്‍ വി രതീശനും പങ്കെടുത്തു. സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ 16 അംഗ സംഘമാണ് ചര്‍ച്ചക്കെത്തിയത്. കഴിഞ്ഞവര്‍ഷം നല്‍കിയ 19 ശതമാനം ബോണസ് നല്‍കുക, നിലവിലെ 237 രൂപ വേതനം കാലാനുസൃതമായി വര്‍ധിപ്പിക്കുക, മെഡിക്കല്‍ അലവന്‍സ് ഏര്‍പ്പെടുത്തുക, വാസയോഗ്യമായ ലയങ്ങള്‍ ഒരുക്കുക, ടാറ്റാ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തൊഴിലാളികള്‍ ഉന്നയിച്ചു. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ച അവസാനിച്ചത് പ്രതീക്ഷയോടെയാണ്. തൊഴിലാളികളുടെ ആവശ്യം രാത്രിയില്‍ തന്നെ മുഖ്യമന്ത്രി, തൊഴില്‍ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എംപി പറഞ്ഞു. മൂന്നാറില്‍ സമരം ആരംഭിച്ചശേഷം ഇവിടെ ആദ്യമായാണ് ചര്‍ച്ച നടന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും ജനപ്രതിനിധികള്‍ ഒന്നാകെ തൊഴിലാളികള്‍ക്കൊപ്പമുണ്ടെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു. വേതന വര്‍ധനവ് സംസ്ഥാനമൊട്ടാകെയുള്ള വിഷയമാണെന്നും അത് പരിഹരിക്കാന്‍ സമയം വേണമെന്നും എംപി തൊഴിലാളികളെ ബോധ്യപ്പെടുത്തി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

തേയില എസ്റ്റേറ്റുകളില്‍ പണിയെടുക്കുന്ന രണ്ടായിരം സ്ത്രീകളാണ് പതിറ്റാണ്ടുകളും തലമുറകളായി നിലനില്‍ക്കുന്ന ചൂഷണം അവസാനിപ്പിച്ച് മാന്യമായ അവകാശങ്ങള്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സ്വയം സംഘടിച്ച് സമര രംഗത്തിറങ്ങിയത്.

Top