പത്താംക്ലാസ് പരീക്ഷയെഴുതാന്‍ പോയ പെണ്‍കുട്ടി പ്രസവിച്ചു; ഞെട്ടലോടെ സഹപാഠികളും അധ്യാപകരും

അഗര്‍ത്തല: എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നതിനായി സ്‌കൂളിലേക്കു പോയ പെണ്‍കുട്ടി ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്‍കി. ത്രിപുരയിലെ ശ്രീപൂര്‍ ഗ്രാമത്തിലാണ് സംഭവം. കഠിനമായ വയറുവേദനയെ തുടര്‍ന്ന് മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് തിങ്കളാഴ്ച ആസ്പ്ത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഇന്നലെ രാവിലെയോടെയാണ് പ്രസവിച്ചത്.

സംഭവം മറച്ചുവെക്കാന്‍ പെണ്‍കുട്ടിയുടെ മാതാവ് ശ്രമിച്ചെങ്കിലും പരസ്യമായതോടെ ഗ്രാമവാസിയായ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയ ധര്‍മനഗര്‍ പൊലീസ് പ്രതാപ് ദേബ്‌നാഥ് എന്നയാളെ അറസ്റ്റു ചെയ്തു.
അതേസമയം, ശ്രീപൂരിനു സമീപം നാലു വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ 45കാരനായ കുട്ടിയുടെ അമ്മാവനെ പിടികൂടിയതായും പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top