അപ്പന്‍ ബാക്കിവയ്ക്കുന്ന മദ്യവുമായി കാസ്ലിലെത്തും; സ്‌കൂളില്‍ വെളളമടി ശീലമാക്കിയ വിദ്യാര്‍ത്ഥിനികളെ പുറത്താക്കി

ക്ലാസിലിരുന്ന് മദ്യപിച്ച രണ്ട് വിദ്യാര്‍ഥിനികളെ പുറത്താക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. സോഫ്റ്റ് ഡ്രിങ്കില്‍ മദ്യം കലര്‍ത്തിയാണ് ക്ലാസ് റൂമില്‍ എത്തുകയായിരുന്നു. അധ്യാപിക ക്ലാസെടുക്കുന്നതിനിടെ ഇരുവരും ഇത് കുടിക്കുകയും ചെയ്തു.

തങ്ങളുടെ അച്ഛന്മാര്‍ മദ്യപാനികളാണെന്നും ഇവര്‍ ബാക്കിവയ്ക്കുന്ന മദ്യം കഴിച്ച് ശീലമാകുകയായിരുന്നെന്നും പെണ്‍കുട്ടികള്‍ പറഞ്ഞതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറഞ്ഞു. മറ്റ് വിദ്യാര്‍ഥിനികളെ ഇവര്‍ മോശമായി സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇരുവരെയും പുറത്താക്കുകയായിരുന്നെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാതെ അവരെ പുറത്താക്കിയതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top