കന്നുകാലി കള്ളനെന്ന് വിളിച്ച് മര്‍ദനം; ജെഎന്‍യു വിദ്യാര്‍ത്ഥി സംഘത്തിന് അഞ്ജാതരുടെ മര്‍ദ്ദനം

ഫരീദാബാദിലെ വന്യജീവി സങ്കേതം സന്ദര്‍ശിക്കുന്നതിനിടയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദനം. കന്നുകാലി കള്ളനെന്ന് വിളിച്ച് അഞ്ജാതര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ആറ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും മൂന്നുപേര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ്. സെന്റ് സ്റ്റീഫന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഒരാള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്യജീവി സങ്കേതത്തില്‍ നിന്നും മടങ്ങുന്നതിനിടയിലാണ് മൂന്നുപേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥി സംഘത്തെ ചോദ്യം ചെയ്തത്. പെണ്‍കുട്ടിയുമായി സംഘത്തിലെ മറ്റുള്ളവര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചായിരുന്നു മര്‍ദനം.

കൂട്ടത്തില്‍ താടി വളര്‍ത്തിയ വിദ്യാര്‍ത്ഥിയെ കന്നുകാലി കള്ളനെന്ന് വിളിച്ചായിരുന്നു മര്‍ദിച്ചത്. ഇതിനിടയില്‍ മറ്റൊരു സംഘമെത്തി വടി കൊണ്ട് തങ്ങളെ മര്‍ദിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥി സംഘം പറയുന്നു.

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പെണ്‍കുട്ടിയുടെ വസ്ത്രം അക്രമി സംഘം വലിച്ചു കീറിയിരുന്നു.

വാഹനത്തിന്റെ ഡ്രൈവറുടെയും പരിസരവാസികളുടെയും സഹായത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്.

Top