ഹോസ്റ്റല്‍ മുറിയില്‍ പാമ്ബുകടിയേറ്റ് വിദ്യാര്‍ഥി മരിച്ചു, രണ്ട് പേര്‍ ആശുപത്രിയില്‍

ആന്ധാപ്രദേശിലെ കുറുപ്പം ഗവണ്‍മെന്റ് സോഷ്യല്‍ വെല്‍ഫെയര്‍ ബോയ്‌സ് ഹോസ്റ്റല്‍ മുറിയില്‍ വെച്ച്‌ വിദ്യാര്‍ഥി പാമ്ബുകടിയേറ്റ് മരിച്ചു.

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എം.രഞ്ജിത് കുമാറാണ് മരിച്ചത്. മുറിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂവരും രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ വിഷപ്പാമ്ബ് കടിക്കുകയായിരുന്നെന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ പറഞ്ഞു. അപകടം നടന്നയുടനെ മൂവരെയും പാര്‍വതിപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പാമ്ബിന്റെ വിഷം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയതിനെ തുടര്‍ന്ന് എം.രഞ്ജിത് കുമാര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു. മറ്റ് രണ്ടുപേര്‍ ഐ.സി.യു വില്‍ ചികിത്സയിലാണ്.

ഉപമുഖ്യമന്ത്രി പി.പുഷ്പ ശ്രീവാണി, ജോയിന്റ് കലക്ടര്‍ ആര്‍.മഹേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു.

Top