ഗാസിയാബാദ്: ജിമ്മിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 21കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നോയ്ഡയിലെ എഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ സരസ്വതി വിഹാറിലെ ജിമ്മിലാണ് സംഭവം. വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
സിദ്ധാര്‍ഥ് ജിമ്മില്‍ ട്രെഡ്മില്‍ ഉപയോഗിക്കുന്നതും ഇതിനിടെ ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് പെട്ടെന്ന് നില്‍ക്കുകയും ഉടന്‍ കുഴഞ്ഞുവീഴുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിദ്ധാര്‍ഥ് വീഴുന്നത് കണ്ട് ഓടിവന്ന സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.