തിരുവനന്തപുരം: ലോ അക്കാദമി സമരം ഉത്തുതീര്‍ന്നെങ്കിലും സമരത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. ഭൂമി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭൂമി തിരിച്ചെടുക്കാമെന്നുള്ള റിപ്പോര്‍ട്ടാണ് റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്നത്. വളരെ ഗുരുതരമായ പല ക്രമക്കേടുകളും വിവേചനങ്ങളും കോളേജില്‍ നടന്നിട്ടുണ്ടെന്നാണ് വിമര്‍ശനം ഉയരുന്നത്.
ഇതില്‍ പ്രധാനപ്പെട്ടതാണ് ദലിത് വിദ്യാര്‍ത്ഥികളെ ലക്ഷ്മി നായര്‍ ജാതീയമായി അധിക്ഷേപിച്ചു എന്നത്. ഈ പരാതിയില്‍ ഇപ്പോള്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ് പീഡനത്തിന് ഇരയായ വിവേക് വിജയഗിരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവേക് ഇത് അറിയിച്ചിരിക്കുന്നത്. പരാതി പോലീസിന് നല്‍കിയ ഉടന്‍ നടപടിയെടുക്കാത്ത പോലീസ് ലക്ഷ്മി നായരെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാരിനുമാവില്ല എന്ന നില എത്തിയപ്പോഴാണ് ഒരു സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്സ് ചാര്‍ജ്ജ് ചെയ്തത്. ഇതും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ദലിത് കുട്ടികളെക്കൊണ്ട് തന്റെ ഹോട്ടലില്‍ പണി എടുപ്പിച്ചു എന്നും അവരെ ഉപയോഗിച്ച് ബിവറേജസ്സില്‍ മദ്യം വാങ്ങാന്‍ വരുന്നവരെ ഹോട്ടലിലേയ്ക്ക് കാന്‍വാസ്സ് ചയ്യിച്ചു തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ലക്ഷ്മി നായരുടെയും കോളെജ് അധികാരികളുടെയും എതിരെ ഉയര്‍ന്നിട്ടുള്ളത്.
വിവേകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പോരാട്ടങ്ങള്‍ തുടരും
സമരം തീര്‍ന്നു ,എന്നാല്‍ കൊടിയും തോരണങ്ങളും മടക്കി വെച്ച് വിശ്രമിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. ഈ സമരത്തിനിടയില്‍ ഒരു പാടു പേര്‍ ,എന്നോട് കുറെ നിര്‍ദ്ദേശങ്ങള്‍ നല്‍കി, ഞാന്‍ അതിന് ഉറപ്പ് നല്‍കുകയും ചെയ്തു.
അതിലൊന്നാണ് ,സമരത്തിനിടെ ഞാനും ശെല്‍വവും നല്‍കിയ പരാതി ഒരു കാരണവശ ലും പിന്‍വലിക്കില്ല എന്നത് ! ‘ എരു തീയില്‍ എണ്ണയൊഴിക്കുന്നത് ‘ പോലെ സമരം കത്താന്‍ ജാതി വിഷയം ഉയര്‍ത്തിയതല്ല. അതു കൊണ്ട് പരാതി നല്‍കിയതില്‍ ഒരു വിഷമവും ഇല്ല, പക്ഷെ വൈകി പോയി എന്ന ചിന്ത മാത്രം!
അന്വേഷണത്തില്‍ തൃപ്തിയില്ല. അതു കൊണ്ട് ഹൈകോര്‍ട്ടില്‍ സമീപിക്കുകയാണ്.
കൂടാതെ, SC/ST വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ 5 വര്‍ഷമായി ഗ്രാന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ചിരിക്കുകയും സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കച്ചവട മനോഭാവത്തോടെയുള്ള പ്രവേശനവും SC/ST ഹോസ്റ്റലില്‍ അക്കാഡമിയിലെ വിദ്യാര്‍സികള്‍ക്ക് അക്കാഡമിയില്‍ പഠിക്കുന്നതിന്റെ പേരില്‍ അഡ്മിഷന്‍ നല്‍കാറില്ല തുടങ്ങി അവശ്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് സമര പോരാട്ടങ്ങള്‍ക്ക് അടിയന്തരമായി തിരികൊളുത്തേണ്ടിയിരിക്കുന്നു.
#പോരാട്ടങ്ങള്‍_തുടരുക_തന്നെ_ചെയ്യും
#ജയ്ഭീം_ലാല്‍സലാം