കേരളത്തില്‍ പട്ടാമ്പിക്കടുത്ത് ജനവാസ കേന്ദ്രത്തിലെ ബിവറേജസ് വില്പനയ്‌ക്കെതിരെ ഒമ്പതാം ക്ലാസ്സുകാരി പ്രധാനമന്ത്രിക്ക് കത്തിലൂടെ പരാതി നൽകി.പരാതിക്ക് ഉടന്‍ തന്നെ മറുപടിയും ലഭിച്ചു. മദ്യവില്‍പന കേന്ദ്രം വിവാദമായതോടെയാണ് പ്രദേശവാസിയായ പി.എന്‍ ശ്രീവിദ്യ മോഡിക്ക് കത്തെഴുതിയത്.
പി.എം.ഒയുടെ സംവിധാനം വഴിയാണ് കത്തെഴുതിയത്. ഏപ്രില്‍ രണ്ടിനാണ് തൃത്താല പഞ്ചായത്തിലെ കരിമ്പനക്കടവില്‍ ജനവാസ കേന്ദ്രത്തിലാണ് ബിവറേജസ് വില്പന കേന്ദ്രം തുറന്നത്. ഇതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കുകയും പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് കോര്‍പറേഷന്‍ കോടതില്‍ പോകുകയും മെയ് 3 നു വീണ്ടും തുറക്കുകയും ചെയ്തു.
ഇതിനിടെ പല സമരങ്ങളും പ്രതിഷേധങ്ങളും നടക്കുകയും ചെയ്തു.
ഇതിനിടെയാണ് ശ്രീവിദ്യ കത്തെഴുതിയത്. ഏപ്രില്‍ മൂന്നിന് കത്തയച്ച ശ്രീവിദ്യക്ക് പിറ്റേന്ന് തന്നെ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഓണ്‍ലൈന്‍ വഴി മറുപടി ലഭിച്ചു. അഞ്ചാം തിയതി തന്നെ കേരള മുഖ്യമന്ത്രിക്കി പരാതി കൈമാറിയെന്നും പറഞ്ഞ് അറിയിപ്പ് കിട്ടി.
തുടര്‍ന്ന് പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറിയെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും മെയ് 23 നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശ്രീവിദ്യക്ക് കത്ത് കിട്ടി. ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സുകാരി ശ്രീവിദ്യ നാട്ടില്‍ താരമാണ്. ‘അമ്മ ലത പട്ടാമ്പി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപികയാണ്. അച്ഛന്‍ രാജേഷ് കോയമ്പത്തൂരില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറാണ്.