മലപ്പുറം: തലസ്ഥാനത്തെ എസ് എഫ് ഐ ഗുണ്ടായിസത്തിന്റെ വിവാദം കെട്ടടങ്ങും മുമ്പേ മലപ്പുറത്ത് നിന്നും എസ് എഫ് ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിയും മാതാവും,
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്കില്‍ മകനെ മര്‍ദിച്ചത് ചോദിക്കാനെത്തിയ ഉമ്മയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് പരാതി. എന്നാല്‍ കോളജിലെത്തിയ ഗുണ്ടകള്‍ മര്‍ദിച്ചൂവെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തി.
പോളിടെക്‌നിക്കിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയായ പൂപ്പലം സ്വദേശി ചാവക്കാടന്‍ അമീനാണ് എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചൂവെന്ന പരാതിയുമായി ആദ്യമെത്തിയത്. സംഭവമറിഞ്ഞ് മകനൊപ്പം പരാതി നല്‍കാനെത്തിയ ഉമ്മ സാജിതയേയും മര്‍ദിച്ചൂവെന്നാണ് പരാതി. ഉമ്മയും മകനും പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്.
എന്നാല്‍ പുറത്തു നിന്ന് ആളുകളെ കൊണ്ടുവന്ന് മര്‍ദിച്ചൂവെന്നാണ് എസ്.എഫ്.ഐക്കാരുടെ പരാതി. മര്‍ദിച്ചതിന് തെളിവുകളുണ്ടെന്നും പറയുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ദേഹത്ത് പരുക്കേറ്റ പാടുകളുണ്ട്. എന്നാല്‍ മകനെ മര്‍ദ്ദിച്ചത് അന്വേഷിക്കാനെത്തിയ തന്നെ ഇവര്‍ അക്രമിക്കുകയായിരുന്നെന്നാണ് മാതാവ് പറയുന്നത്.