രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത നിലയിൽ ടോയ്ലറ്റിൽ കണ്ടെത്തി. ഗുര്‍ഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ മാതാപിതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ സ്കൂൾ കെട്ടിടം അടിച്ചു തകർത്തു. തന്റെ മകന്റെ മരണം കൊലപാതകമാണെന്ന് പിതാവ് വരുണ്‍ താക്കൂര്‍ ആരോപിച്ചു. സംഭവം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും സ്കൂൾ അധികൃതർക്കെതിരെ നടപടി എടുത്തിട്ടില്ല. സുരക്ഷിതത്വമില്ലെങ്കിൽ എന്തുറപ്പിലാണ് കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞുവിടുന്നതെന്നും വരുൺ ചോദിച്ചു. പിതാവ് കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയി വിട്ട് അധികം വൈകാതെയാണ് പ്രദ്യുമന്‍ താക്കൂറിനെ മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്കൂളിലെ ടോയ്‌ലറ്റില്‍ കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന്‍ ഒരു കത്തിയും ലഭിച്ചിരുന്നു. കഴുത്തില്‍ കത്തിവെച്ച് മുറിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ നൂറുകണക്കിന് മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കൊണ്ടുപോകാനായി സ്‌കൂളില്‍ തടിച്ചുകൂടുകയായിരുന്നു. തടിച്ചു കൂടിയ രക്ഷിതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇവര്‍ മുദ്രാവാക്യം വിളികളുയര്‍ത്തി. പോലീസെത്തിയാണ് പിന്നീടിവരെ ഒഴിപ്പിച്ചത്. പ്രദ്യുമന്റെ സുഹൃത്തുക്കള്‍ അടക്കം മുഴുവന്‍ ഉദ്യോഗസ്ഥരെയും പൊലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ വഴി തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു.
രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നു; സ്കൂൾ അടിച്ച് തകർത്തു
Tags: student murder