കാസർഗോഡ് അധ്യാപികമാർ വിദ്യാർത്ഥിനിയെ മർദ്ദിച്ച് കൊന്നു

കാസർഗോഡ് ഉപ്പളയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപികമാർ മർദ്ദിച്ചുകൊലപ്പെടുത്തിയെന്ന് പരാതി. ഉപ്പള മണിമുണ്ടയിലെ അബ്ദുൾ ഖാദർ മെഹറുന്നീസ ദമ്പതികളുടെ മകൾ ആയിഷ മെഹ്നാസ് (11) ആണ് കൊല്ലപ്പെട്ടത്. മണിമുണ്ട സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആയിഷ. അഞ്ച് ദിവസം മുമ്പാണ് കുട്ടിയ്ക്ക് മർദ്ദനമേറ്റത്. സ്‌കൂളിൽ നടന്ന പരീക്ഷയില്‍ ഉത്തര കടലാസിൽ ചോദ്യം എഴുതി വച്ചുവെന്ന് ആരോപിച്ചാണ് രണ്ട് അധ്യാപികമാർ ചേർന്ന് ആയിഷയെ മർദ്ദിച്ചത്. സ്‌കൂളിലെ മറ്റ് കുട്ടികളുടെ മുന്നിലിട്ടാണ് ആയിഷയെ അധ്യാപികമാർ മർദ്ദിച്ചത്. മർദ്ദനമേറ്റ് അബോധാവസ്ഥയിലായ ആയിഷയെ അധ്യാപികമാപർ വീണ്ടും മർദ്ദിക്കുകയായിരുന്നുവെന്ന് കണ്ടു നിന്ന മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു.
ബഹളം കേട്ട് എത്തിയ മറ്റ് അധ്യാപികമാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ ആയിഷയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top