ഭോപ്പാൽ: മധ്യപ്രദേശിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ സ്കൂൾ വളപ്പിൽ തലയറത്തുകൊന്നു.പൂജ പാനിക് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അനുപ്പുർ ജില്ലയിലെ കോത്മയിലായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് ബയോളജി പ്രക്ടിക്കൽ ക്ലാസിനായി സ്കൂളിൽ എത്തിയതായിരുന്നു പൂജ. ഉച്ചയ്ക്കു 12.30ന് സ്കൂളിലേക്ക് പ്രവേശിച്ച പൂജയെ പിന്നാലെയെത്തിയ അക്രമി വെട്ടുകയായിരുന്നു. പിന്നിൽനിന്നും കഴുത്തിലാണ് വെട്ടിയത്. മൂന്നുതവണ ഇയാൾ വെട്ടി. പിന്നീട് ഇയാൾ വാൾ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. റിട്ട. അധ്യാപകൻ മാത്രമാണ് കൊടുംക്രൂരതയ്ക്കു സാക്ഷിയായി ഉണ്ടായിരുന്നത്. അദ്ദേഹം ബഹളംകൂട്ടി ആളുകളെ അറിയിച്ചു. സംഭവ സ്ഥലത്തുതന്നെ പൂജ മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags: student murder