സ്‌കൂളില്‍ നിന്നു വീട്ടിലേക്കുള്ള വഴി തട്ടിക്കൊണ്ട് പോയി ലൈംഗിക അടിമയാക്കി 

ന്യൂ ഹാംപ്‌ഷെയര്‍: സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ നിന്നുമാണ് പതിനാലുകാരി അബിഗാള്‍ ഹെര്‍നാന്‍ഡസിനെ തട്ടിക്കൊണ്ട് പോയത്. വിദ്യാര്‍ത്ഥിനിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഒമ്പത് മാസത്തിന് ശേഷമാണ് അബിഗാളിനെ പോലീസ് കണ്ടെത്തുന്നത്. നാഥാനിയേല്‍ കിബ്ബി എന്ന മുപ്പത്തിയൊമ്പതുകാരനാണ് തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോയി ലൈംഗിക അടിമയാക്കുകയാണ് അയാള്‍ ചെയ്തത്. ഒമ്പത് മാസത്തോളം താന്‍ അനുഭവിക്കേണ്ടിവന്ന ക്രൂര അനുഭവങ്ങള്‍ പറയുമ്പോള്‍ അവള്‍ പലപ്പോഴും വിതുമ്പി. ഷിപ്പിംഗ് കണ്ടെയ്‌നറിനുള്ളിലായിരുന്നു പ്രതി വിദ്യാര്‍ത്ഥിനിയെ ഒളിപ്പിച്ചിരുന്നത്. കണ്ടെയ്‌നറില്‍ നിന്നും പുറത്തിറങ്ങാതിരിക്കാന്‍ നായകളെ കെട്ടുന്ന ബല്‍റ്റ് ഉപയോഗിച്ച് കഴുത്തും കൈയ്യും കാലും ബന്ധിക്കും. പ്രതിയായ കിബ്ബയെ അബിഗാള്‍ യജമാനന്‍ എന്ന് വേണമായിരുന്നു വിളിക്കാന്‍.

വിസമ്മതിച്ചാല്‍ നേരിടേണ്ടി വരുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള കൊടും ക്രൂരതകള്‍. ഇത് ഭയന്ന് അയാളെ യജമാനന്‍ എന്ന് വിളിച്ചുവെന്ന് അബിഗാള്‍ പറഞ്ഞു. പലവിധത്തിലുള്ള ലൈംഗിക വൈകൃതങ്ങള്‍ക്കും അയാള്‍ വിധേയനാക്കിയെന്നും അബിഗാള്‍ പറഞ്ഞു. പലപ്പോഴും കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ശ്വാസം മുട്ടിക്കും. പലപ്പോഴും മരിച്ചുപോയിരുന്നെങ്കില്‍ എന്ന് വരെ ചിന്തിച്ച നിമിഷങ്ങള്‍ ഉണ്ടായിരുന്നെന്ന് അബിഗാള്‍ പറയുന്നു. വീട്ടുകാര്‍ക്ക് കിബ്ബി പറയുന്ന രീതിയില്‍ കത്തെഴുതേണ്ടി വന്നെന്നും കോടതിയില്‍ അബിഗാള്‍ പറഞ്ഞു. ക്രൂരമായ പീഡനങ്ങള്‍ നേരിട്ട് ആരെയും തിരിച്ചറിയാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു അബിഗാള്‍. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ സാധാരണ നിലയിലെത്തിക്കാന്‍ ദിവസങ്ങളുടെ പരിശ്രമങ്ങള്‍ വേണ്ടിവന്നു. ലൈംഗികാതിക്രമത്തിനാണ് കിബ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. അമേരിക്കിലെ ന്യൂ ഹാപ്‌ഷെയറ് കോടതി 45 വര്‍ഷത്തെ കഠിന തടവാണ് കിബ്ബിക്ക് വിധിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top