ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പനങ്ങല്‍ കത്തിവിലയ്ക്ക് വില്‍ക്കും;മാറ്റിയെടുക്കാന്‍ ചെന്നാല്‍ ഗുണ്ടായിസവും; കല്ല്യാണ്‍ സില്‍ക്‌സിനെ മുട്ടുകുത്തിച്ച റിന്‍സ് പറയുന്നു

കോട്ടയം: ഗുണനിലവാരം കുറഞ്ഞ ഷര്‍ട്ട് തിരിച്ച് നല്‍കാന്‍ ചെന്നതിന്റെ പേരില്‍ കല്ല്യാണ്‍ സില്‍ക്ക്‌സില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം തെരുവിലെത്തിയതോടെ കല്ല്യാണ്‍ സില്‍ക്ക്‌സിന് സോഷ്യല്‍ മീഡിയയിലും കടുത്ത പ്രതിഷേധമാണ് നേരിടേണ്ടിവന്നത്. കല്ല്യാണ്‍ സില്‍ക്‌സില്‍ നിന്ന് ഷര്‍ട്ട് വാങ്ങിയതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് മര്‍ദ്ദനമേറ്റ റിന്‍സ് തന്നെ തുറന്ന് പറയുന്നു. മുഖ്യധാരാമാധ്യങ്ങല്‍ മുക്കിയ വാര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കല്ല്യണ്‍ സില്‍ക്ക്‌സിന് ശരിക്കും പണികിട്ടുകയായിരുന്നു.

നാലാം തിയതിയാണ് അമ്മയോടൊപ്പം വസ്ത്രങ്ങളെടുക്കാന്‍ കല്ല്യണ്‍ സില്‍ക്സിലെത്തിയത്. ടീ ഷര്‍ട്ടിന് ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അത് വാങ്ങിച്ചു. ഒപ്പം ഒരു ജീന്‍സും. ജീന്‍സ് ആദ്യ അലക്കില്‍ തന്നെ കളര്‍ ഇളകി. ചില കമ്പനികളുടെ സാധനം ആദ്യ അലക്കില്‍ കുറച്ച് കളര്‍ ഇളകുന്നത് സ്വാഭാവികമാണല്ലോ, എന്ന ധാരണയിലായിരുന്നു ഞങ്ങള്‍. പതിമൂന്നാം തിയതി നീല ടീ ഷര്‍ട്ട് ധരിച്ചു കോളേജില്‍ പോകുന്ന സമയത്താണ്, ടീ ഷര്‍ട്ടിന്റെ കളര്‍ ദേഹത്ത് പിടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പത്തോ പതിഞ്ചോ മിനുട്ട് ഇട്ടപ്പോള്‍ തന്നെ നീല കളര്‍ നന്നായി ശരീരത്ത് പിടിച്ചു. അന്ന് ഒരു പരിപാടിയ്ക്ക് പോകാനാണ് യഥാര്‍ത്ഥത്തില്‍ ഷര്‍ട്ട് വാങ്ങിയതു തന്നെ. അന്ന് രാത്രി കല്ല്യാണില്‍ വിളിച്ചു. പക്ഷെ കിട്ടിയില്ല. രാവിലെ വിളിച്ചു. ബില്‍ നഷ്ടമായെന്നും കളര്‍ നന്നായി ഇളകുന്നുണ്ടെന്നും അവരോട് പറഞ്ഞു. സാധനവുമായി രാവിലെ കല്ല്യാണിലേക്ക് എത്താന്‍ അവര്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനാലിന് രാവിലെ 10.30 ഓടെയാണ് സുഹൃത്ത് ആഷികിനൊപ്പം സില്‍ക്ക്‌സിലെത്തി. കോളേജില്‍ ഒരു അവര്‍ ക്ലാസ്സ് കട്ട് ചെയ്ത് കല്ല്യാണ്‍ സില്‍ക്സില്‍ പോയത്. ചെന്ന ഉടനെ റിസപ്ഷനിസ്റ്റിനോട് ആവശ്യം പറഞ്ഞു. അഞ്ച് മിനുട്ട് ഇരുന്നപ്പോള്‍ ഒരു സെയില്‍സ് ഗേള്‍ വന്നു പറഞ്ഞു, ആറാം നിലയിലേക്ക് ചെല്ലാന്‍. അവിടെ ചെന്നപ്പോള്‍ സ്റ്റാഫുകള്‍ ഒരു ഭാഗത്ത് കൂടി നില്‍ക്കുന്നത് കണ്ടു. ആറാം നിലയിലെ ഫ്ലോര്‍ മാനേജര്‍ ഞങ്ങളോട് അഞ്ച് മിനുട്ട് ഇരിക്കാന്‍ പറഞ്ഞു. കോളേജില്‍ പോകാനുള്ള സമയം അതിക്രമിച്ചപ്പോള്‍ അവര്‍ വീണ്ടും വെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഞങ്ങള്‍ കുറച്ച് റഫായി സംസാരിച്ചു. ടീ ഷര്‍ട്ടിന്റെ ബാര്‍ കോഡ് വച്ച് നിങ്ങള്‍ ചെക്ക് ചെയ്യൂ സാധനം ഇവിടുത്തേത് തന്നെയാണോ എന്ന്. എന്നിട്ട് വേഗം സാധനം മാറ്റിത്തരണമെന്നും കോളേജില്‍ പോകാനുള്ളതാണെന്നും അവരോട് പറഞ്ഞു. ഇതു പ്രകാരം അവര്‍ അതേ കമ്പനിയുടെ തന്നെ വേറെ കളര്‍ ടീ ഷര്‍ട്ട് സെലക്ട് ചെയ്തോളാന്‍ പറഞ്ഞു. രണ്ട് ടീ ഷര്‍ട്ട് എടുത്ത് ട്രയല്‍ റൂമില്‍ പോയി. ഒരു ടീ ഷര്‍ട്ട് ഇട്ട് ആഷികിനോട് പുറത്ത് വന്ന് അഭിപ്രായം ചോദിച്ചു. കുഴപ്പമില്ലെന്ന് അവന്‍ പറഞ്ഞു.

രണ്ടാമത്തെ ഷര്‍ട്ട് ഇടാന്‍ പോകുന്ന സമയത്താണ് ലിവീസ് കമ്പനിയുടെ രണ്ടു സ്റ്റാഫ് അടുത്ത് വന്നു. അവര്‍ക്ക് യൂണിഫോം ഉണ്ടായിരുന്നില്ല. അവര്‍ ചോദിച്ചു’ നിന്റെ കടി തീര്‍ന്നോടാ ‘ എന്ന്. കാശ് കൊടുത്തു വാങ്ങിയ സാധനം ഡാമേജ് ആയാല്‍ മാറ്റിത്തരേണ്ട ഉത്തരവാദിത്വം നിങ്ങളുടേതാ, അതിന് ചീത്ത വിളിച്ചിട്ട് കാര്യമില്ലെന്ന് ഞാനും പറഞ്ഞു. പറഞ്ഞ ഉടനെ എന്റെ കരണക്കുറ്റിക്ക് അടിച്ചു. ആഷിക്കും അപ്പോള്‍ അവരോട് ദേഷ്യപ്പെട്ടു. ഉടനെതന്നെ ആ ഫ്ലോറില്‍ ഉണ്ടായിരുന്ന പത്തോളം സ്റ്റാഫ് ഞങ്ങളെ ട്രയല്‍ റൂമിന് പുറത്തുവളഞ്ഞു. ലിവീസിന്റെ രണ്ടാമത്തെ സ്റ്റാഫ് വീണ്ടും അടിച്ചു. ആദ്യത്തവന്‍ ഉടനെ ചാടി എന്റെ മുഖത്തിന് തൊഴിച്ചു. ആറാമത്തെ ഫ്ലോറില്‍ നിന്ന് ടീ ഷര്‍ട്ട് എടുത്തുതന്ന ആള്‍ ഈ സമയം അടുത്ത് വന്നു. സാധനം ഡാമേജ് ആണേല്‍ വാങ്ങി എടുത്തിട്ട് പോയ്‌ക്കോണം എന്നും പറഞ്ഞ് അടിച്ചു.

ഓവര്‍ ഷൈനിക്കാന്‍ നിന്നാല്‍ അടി ഇനിയും കിട്ടുമെന്ന് അയാള്‍ പറഞ്ഞു. നിന്റെയി അഞ്ഞൂറ് രൂപയുടെ സാധനത്തിനാണോ രാവിലെ വന്ന് ഉടക്ക് ഉണ്ടാക്കുന്നേ എന്ന് ചോദിച്ച് ഫ്ലോര്‍ മാനേജര്‍ മുഖത്തിന് വീണ്ടും തല്ലി. ഇതിനിടെ സാധനം വാങ്ങാന്‍ ഒരു കസ്റ്റമര്‍ ഫ്ളോറിലേക്ക് വന്നു. ഇതോടെയാണ് അടി നിര്‍ത്തിയത്. അയാള്‍ കുറച്ച് നേരം ഞങ്ങളെ ശ്രദ്ധിച്ചതിന് ശേഷം അടുത്തു വന്നു. സാധനം വാങ്ങാന്‍ വന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ചു. ബസേലിയസിലെ പിള്ളേരായതുകൊണ്ടാണോടാ നിനക്ക് ഇത്ര കഴപ്പ് എന്നു പറഞ്ഞായിരുന്നു അടി തുടങ്ങിയത്. പതിനഞ്ച് മിനുറ്റോളം മര്‍ദ്ദനം തുടര്‍ന്നു.

സംഭവം കണ്ടുകൊണ്ടാണ് ഏരിയാ സെയില്‍സ് മാനേജര്‍ ഫ്ലോറിലേക്ക് വന്നു. മിണ്ടാതിരിക്കാന്‍ എന്നോട് പറഞ്ഞു. ഞാന്‍ കാശ് കൊടുത്ത് വാങ്ങിച്ച സാധനം മാറ്റി വാങ്ങാന്‍ വന്നപ്പോ, എന്നെ തല്ലുന്നോ ഇത് ഇവിടുത്തെ പരിപാടിയാ എന്ന് ഞാനും ചോദിച്ചു. ഇതോടെ തല്ല് നിര്‍ത്തി അയാള്‍ ഞങ്ങളേയും കൊണ്ട് ഗ്രൗണ്ട് ഫ്ലോറിലേക്ക് വന്നു. നേരത്തെ ഒരു അപകടം സംഭവിച്ച് മുഖത്തിന്റെ വലത് ഭാഗത്ത് സ്റ്റീല്‍ ഇട്ടിരിക്കുകയായിരുന്നതിനാല്‍ മുഖം പെട്ടെന്ന് നീര് വച്ചു. അവിടെ വച്ച് ഞാന്‍ പപ്പയേയും റിട്ട. ഡെപ്യൂട്ടി കളക്ടറായ പപ്പയുടെ ചേട്ടന്‍ ജോസഫ് സെബാസ്റ്റ്യനേയും, എന്റെ സുഹൃത്തുക്കളേയും വിളിച്ചു നടന്ന സംഭവം പറഞ്ഞു. പപ്പയുടെ ചേട്ടന്‍ ഉടനെ തഹസില്‍ദാരേയും പൊലീസിനേയും വിവരം അറിയിച്ചു.

അരമണിക്കൂറിനുള്ളില്‍ അവര്‍ കല്ല്യാണിലെത്തി. തെറ്റ് ഞങ്ങളുടെ സ്റ്റാഫിന്റെ ഭാഗത്താണ് ഇത് ഒരു ഇഷ്യു ആക്കരുതെന്നും ഏരിയാ സെയില്‍സ് മാനേജര്‍ പപ്പയോട് ആവശ്യപ്പെട്ടു. പിന്നീട് കോടിമതയിലുള്ള വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ വച്ച് നഷ്ടപരിഹാരം തന്ന് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ ശ്രമിച്ചു. നഷ്ടപരിഹാരമായി 5000 രൂപ തരാമെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് ഞങ്ങള്‍ എസ്പി ഓഫീസില്‍ പോയി പരാതി നല്‍കിയത്. ഇത് ഒരു പൊതുപ്രശ്നമാണ്. വലിയ ഹോട്ടലുകളും ചില ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളും പരാതി ഉന്നയിക്കുന്ന ഉപഭോക്താക്കളോട് ഇത്തരത്തില്‍ മോശമായി പെരുമാറുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം കോളേജില്‍ അന്നു തന്നെ വലിയ ചര്‍ച്ചയായി. കോളേജ് വിദ്യാര്‍ത്ഥികള്‍ കല്ല്യാണിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തീരുമാനിച്ചു. ഇതു പ്രകാരമാണ് 15 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കല്ല്യാണിലേക്ക് നൂറുകണക്കിന് കുട്ടികള്‍ മാര്‍ച്ച് ചെയ്തത്. അവര്‍ ആ സമയം ഷോറൂമിന് ഷട്ടറിട്ടു. കല്ല്യാണ്‍ മാനേജ്മെന്റ് മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളെ ഓഫീസിലേക്ക് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. 50,000 രൂപ നഷ്ടപരിഹാരമായി തരാമെന്നും അവര്‍ പറഞ്ഞു. പക്ഷെ മിനിമം ഒരു ലക്ഷം രൂപ കിട്ടിയാലേ മാര്‍ച്ച് അവസാനിപ്പിക്കുവെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തു. ഇതോടെയാണ് ഒരു ലക്ഷം രൂപ തരാം എന്ന് അവര്‍ സമ്മതിച്ചത്.

എസ്പിക്ക് കല്ല്യാണ്‍ ജുല്ലേഴ്സിനെതിരെ കൊടുത്ത പരാതി പിന്‍വലിക്കാമെന്നും ധാരണയായി. പക്ഷെ മര്‍ദ്ദിച്ച സ്റ്റാഫിനെതിരെയുള്ള കേസ് നിലനില്‍ക്കും. മര്‍ദ്ദിച്ച സ്റ്റാഫിനെ കല്ല്യാണ്‍ പുറത്താക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞങ്ങളെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ സങ്കടം, വിഷയത്തില്‍ മാദ്ധ്യമങ്ങള്‍ പരസ്യ വരുമാനം പേടിച്ച് ഇടപെടാത്തതാണ്. കോളേജിന് തൊട്ടു ചേര്‍ന്നാണു മലയാള മനോരമയുടെ ഓഫീസ്. ഇത്രയും വലിയ ഒരു വിഷയം ഉണ്ടായിട്ടും അവര്‍ ഒന്ന് വിളിച്ച് തിരക്കുക പോലും ചെയ്തില്ലെന്നു റെന്‍സണ്‍ പറയുന്നു. കോട്ടയം-വെമ്പള്ളി നടുത്തേട്ട് വീട്ടില്‍ ജോണി സെബാസ്റ്റ്യന്റെ മകനായ റെണ്‍സണ്‍ ജോണ്‍ ബസേലിയസ് കോളേജിലെ രണ്ടാം വര്‍ഷ ബിഎ എക്ണോമിക്സ് വിദ്യാര്‍ത്ഥിയാണ്.

Top