പത്തനംതിട്ട: പത്തനംതിട്ട ബിലീവേഴ്സ് ചര്‍ച്ച് കാര്‍മേല്‍ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി അമല്‍.പി.എസ്സിന്റെ ആത്മഹത്യ വിവാദമാകുന്നു.അമലിന്റെ ആദ്മഹത്യ കോളേജ് മാനേജ്മെന്റിന്റെ മാനസിക പീഡനം മൂലമാണെന്നാണ് അവിടെയുള്ള വിദ്യാര്‍ഥികളുടെ ആരോപണം .നാലാം സെമസ്റ്റര്‍ പരീക്ഷാ ഫലം വന്നതിനെ തുടര്‍ന്ന് പഠിക്കാന്‍ മിടുക്കനായിരുന്ന അമലിനെ റിസള്‍ട്ട് മോശമായതിന്റെ പേരില്‍ കോളേജ് മാനേജര്‍ ഫാ.സി ബി വില്ല്യംസ് , HOD ബിജി മാത്യു തുടങ്ങിയവര്‍ മാനസികമായി തളര്‍ത്തുകയും, ഹോസ്റ്റലില്‍ നിന്ന് താല്ക്കാലികമായി പുറത്താക്കുകയും ചെയ്തു എന്നാണ് ആരോപണം . ഇതേ തുടര്‍ന്ന് ശനിയാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിയ അമല്‍ കോളേജില്‍ എത്താതിരിക്കുകയും,അവന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ അമല്‍ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും ബാഗും കല്ലടയാറിന്റെ അടുത്ത്നിന്നും കണ്ടെത്തി.
ബാഗില്‍ ഉണ്ടായിരുന്ന കുറിപ്പിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ലാത്തത് ദുരൂഹതയുണര്‍ത്തുന്നുന്നതായി ആരോപണം ഉയര്‍ന്നു. കോളേജ് മാനേജ്‌മന്റ് കുറിപ്പിനെപറ്റിയുള്ള വാര്‍ത്ത പത്രമാധ്യമങ്ങളില്‍ നിന്നും മനപൂര്‍വ്വം ഒഴിവക്കിയതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നതായി ആരോപണം ഉണ്ട്.അമലിന്റെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതിനുമുന്‍പും പലപ്പോഴായി പല വിദ്യാര്‍ഥികളേയും പല ആരോപണങ്ങള്‍ ഉന്നയിച്ച് ഇതേ രീതിയില്‍ മാനസികമായി തളര്‍ത്തുകയും,തങ്ങളുടെതല്ലാത്ത കാരണത്താല്‍ പലരെയും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ തടവുകാരെ പോലെ കാണുന്ന കോളേജ് മാനേജ്‌മെന്റിന്റെ കാടത്തം ചോദ്യം ചെയ്യാന്‍ കോളേജില്‍ പാര്‍ട്ടിയോ വിദ്യാര്‍ഥി യൂണിയനോ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ തന്നെ ആരോപിക്കുന്നു.
ഒരു വൈദികന് ചേരുന്ന രീതികളല്ല പലപ്പോഴും കോളേജ് മാനേജര്‍ കൈക്കൊള്ളുന്നതെന്നും ഇനിയെങ്കിലും വിദ്യാര്‍ഥികളോടുള്ള കോളേജ് അധികൃതരുടെ സമീപനം മാറ്റണമെന്നും പരാതികള്‍ ഉയരുന്നുണ്ട്.അകാലത്തില്‍ പൊലിഞ്ഞ ഒരു ജീവന്റെ വില ആരും കാണാതെയും അറിയാതെയും പോകരുതെന്നും വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്ന കോളേജ് മാനജ്മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്നും മാനേജരെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.അമലിന്റെ മരണത്തില്‍ അന്യോഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.