തിരുവനന്തപുരം :
സംസ്ഥാനത്തേ സ്കൂളുകളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷനുകൾ കെ.എസ്.ആർ.ടി സി കളിലും, സ്വകാര്യ ബസുകളിലും ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താതെ പുനസ്ഥാപിക്കാൻ തയ്യാറാകണം.നിലവിൽ ചില സ്ഥലങ്ങളിൽ ക്ലാസ്സുകൾ ആരംഭിച്ച കോളേജ് വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ കൺസഷൻ നൽകുന്നതിൽ വിമുഖത കാട്ടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും, സ്കൂളുകൾ ഉൾപ്പടെ നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് മോട്ടോർ -ഗതാഗത വകുപ്പ് അടിയന്തരമായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.