പ്രിന്‍സിപ്പാള്‍ ലൈംഗീക ചുവയോടെ സംസാരിക്കുന്നു; പെരുവല്ലൂര്‍ മദര്‍ കോളേജ് പ്രിന്‍സിപ്പാളിനെതിരെ പോലീസ് കേസ്സെടുത്തു, വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

വിദ്യാര്‍ത്ഥി സമരത്താല്‍ സംസ്ഥാനം പ്രകമ്പനം കൊള്ളുകയാണ്. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ദുര്‍നടപടികള്‍ക്കെതിരെ സംസ്ഥാനത്താകമാനമുള്ള കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പരിപാടികളിലാണ്. അതില്‍ ഒന്നാണ് തൃശ്ശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം. വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗിക ചുവയോടെ സംസാരിക്കുന്നു എന്നതാണ് അവിടത്തെ വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന പ്രശ്‌നം.

കുട്ടികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. എന്നാല്‍ പ്രിന്‍സിപ്പലിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും അധ്യയന സമയത്ത് മൊബൈല്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടാണ് സമരം എന്നുമാണ് അധികൃതരുടെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ അബ്ദുള്‍ സലീമിനെതിരെ വിദ്യാര്‍ഥിനികള്‍ ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിക്കുന്നു എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. വിദ്യാര്‍ഥിനികളുടെ ഈ പരാതിയില്‍ പാവറട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. നാനൂറ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ നൂറ് സിസിടിവി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ ഗ്രീന്‍ റൂമിലടക്കം ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

പ്രിന്‍സിപ്പലിനെതിരെ പുതിയതായി വന്ന ആരോപണമാണ്. അന്വേഷിക്കും. പരീക്ഷകള്‍ നടക്കുന്നത് കൊണ്ടാണ് സിസിടിവി സ്ഥാപിച്ചത് എന്നാണ് ഈ ആരോപണങ്ങള്‍ക്ക് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അനാവശ്യ പിഴകള്‍ ഈടാക്കുന്നു എന്നും പരാതിയുണ്ട്. കാമ്പസില്‍ മൈബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ. സമരം തുടങ്ങിയതോടെ ആയിരമാക്കി മാറ്റി. എന്നാല്‍ ഇത്രയും വലിയ പിഴ ഒഴിവാക്കണമെന്നും പ്രിന്‍സിപ്പലിനെ അടിയന്തരമായി മാറ്റണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ സമരം.

Top