നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം: സ്‌കോളര്‍ഷിപ്പുമായി ആക്‌സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍

സ്വന്തം ലേഖകൻ

കൊച്ചി : ആക്‌സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കൊച്ചിയില്‍ പുതിയ ശാഖ ആരംഭിക്കുന്നതിന്റെയും, പന്ത്രണ്ടാം വാര്‍ഷികത്തിന്റെയും ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന എഴുത്തു പരീക്ഷയില്‍ ആദ്യമെത്തുന്ന നൂറുപേര്‍ക്കാണ് 100 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അടുത്ത നൂറ് പേര്‍ക്ക് 30 ശതമാനം സ്‌കോളര്‍ഷിപ്പും, ബാക്കി നൂറു പേര്‍ക്ക് 20 ശതമാനം സ്‌കോളര്‍ഷിപ്പും ലഭിക്കും. ആകെ 300 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ സെന്ററുകളിലെ ഓയില്‍ ആന്റ് ഗ്യാസ്; മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ്  പ്ലമ്പിംഗ് (MEP); അക്കൗണ്ടിംഗ് തുടങ്ങിയ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 3 കോഴ്‌സുകളിലെയും 35 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. കോവിഡ്-19 വ്യാപനം മൂലം നിരവധി മാതാപിതാക്കള്‍ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുവെന്ന വസ്തുത കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് ആക്‌സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി. ഹിര്‍ഷാന്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 25ന് മുമ്പായി വെബ്‌സൈറ്റില്‍ (http://axionz.org/) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആക്‌സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കഴിഞ്ഞ വര്‍ഷവും നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9946703030, 9562660022 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Top