സിനിമാ ഡെസ്‌ക്
വാഷിംഗ്ടൺ: കാമസൂത്ര പഠിച്ച് എല്ലാം തികഞ്ഞ വേശ്യകൾ. എന്തിനും തയ്യാറാക്കി നിൽക്കുന്ന യുവതികൾ. ഇവരുടെ മുന്നിലേയ്ക്കു മകനെ സെക്‌സ് പഠിപ്പിക്കാൻ കൊണ്ടു ചെന്നാക്കുകയാണ് ഒരു അമ്മ. 23 വയസായിട്ടും പെണ്ണിന്റെ രുചിയറിയാത്ത മകന്റെ രുചിഭേദങ്ങൾ മാറ്റാനുള്ള ശ്രമം നടത്തുന്ന ഒരു അമ്മയും മകനുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ഇന്ത്യൻ സ്വാമിയുടെ ശിഷ്യണത്തിൽ കാമസൂത്ര പഠിച്ച യുവതികളാണ് ഈ വേശ്യാലയത്തിലെ പ്രധാന ആളുകൾ.
അമേരിക്കൻ മലയാളികളുടെ നേതൃത്വത്തിലുള്ള ഡ്രീം മർച്ചന്റ് എന്റർടെയിൻമെന്റ് എൽ.എൽ.സി നിർമ്മിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം കാമസൂത്ര ഗാർഡൻ ട്രെയിലർ പുറത്തു വിട്ടതോടെയാണ് ഇത് വ്യക്തമായിരിക്കുന്നത്. റിജു ആർ.സാം എഴുതിയ കാമസൂത്ര ഗാർഡൻ എന്ന സിനിമ സംവിധാനം ചെയ്യുന്നതും റിജു തന്നെയാണ്. നിർമ്മാണം എ.വി അനൂപും, ബ്ലസൺ മണ്ണിലും ചേർന്നാണ്. യുട്യൂബിൽ എത്തിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ഒന്നേകാൽ കോടിയോളം ആളുകൾ കണ്ടു കഴിഞ്ഞിട്ടുണ്ട്.